ചെമ്മീനിന് അവാര്‍ഡ്‌ ലഭിച്ചപ്പോള്‍ നിര്‍മാതാവ് കണ്മണി ബാബു അവാര്‍ഡ്‌ വാങ്ങിയത് അന്നത്തെ കേന്ദ്ര മന്ത്രിയായ ഇന്ദിര ഗാന്ധിയില്‍ നിന്ന്;”അവാര്‍ഡ്‌ നിരസിക്കല്‍ ബ്രിഗേഡിന്റെ”ത് വെറും രാഷ്ട്രീയ നാടകമോ?

രണ്ട് ദിവസമായി വിവാദം ഇതാണല്ലോ,രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ്‌ സ്വീകരിക്കാന്‍ കഴിയാതെ കേരളത്തില്‍ നിന്ന് അടക്കമുള്ള ചില കലാകാരന്‍ മാര്‍ സിനിമ അവാര്‍ഡിന്റെ ചടങ്ങില്‍ പങ്കെടുക്കാതെ തിരിച്ചു പോരുകയും ചെയ്തു.

അവരില്‍ പലരും പറഞ്ഞത് രാഷ്ട്രപതിയില്‍ നിന്ന് മാത്രമേ അവര്‍ പുരസ്‌കാരം വാങ്ങുകയുള്ളൂ,മന്ത്രിയില്‍ നിന്ന് വാങ്ങാന്‍ തയ്യാറില്ല എന്നാണ്.അത് കീഴ്വഴക്കം അല്ല എന്നും വരെ ചിലര്‍ അവകാശപ്പെട്ടൂ.

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

എന്നാല്‍ പല പ്രാവശ്യവും രാഷ്ട്രപതി യല്ലാതെ മറ്റു പലരും അവാര്‍ഡ്‌ വിതരണം നടത്തിയിട്ടുണ്ട്,കന്നഡ സിനിമ താരം രാജ്കുമാര്‍ വരെ സിനിമ അവാര്‍ഡ്‌ നല്‍കിയവരുടെ ലിസ്റ്റില്‍ ഉണ്ട്.

മലയാളികളുടെ അഭിമാനമായ ചെമ്മീന്‍ എന്നാ സിനിമക്ക് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ നിര്‍മാതാവ് ആയിരുന്ന കണ്മണി ബാബു അവാര്‍ഡ്‌ ഏറ്റുവാങ്ങിയത് അന്നത്തെ വാര്‍ത്ത‍ വിതരണ മന്ത്രിയായിരുന്ന ശ്രീമതി ഇന്ദിര ഗാന്ധിയില്‍ നിന്ന് ആയിരുന്നു.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

കീവഴക്കത്തിന്റെ പേരും പറഞ്ഞ് അവാര്‍ഡ്‌ ചടങ്ങ് നിരസിച്ചവരുടെ ലക്‌ഷ്യം തികച്ചും രാഷ്ട്രീയപരമായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ഇന്ദിര ഗാന്ധിയില്‍ നിന്ന് അവാര്‍ഡ്‌ ഏറ്റു വാങ്ങുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ
[masterslider id="10"]

Related posts