കോറമംഗലയില്‍ മലയാളി യുവതിയെ അപമാനിക്കാന്‍ ശ്രമം;പതറാതെ നിയമപരമായി നേരിട്ട് പ്രതികളെ കുടുക്കി മാതൃകയായി യുവതി.

ബെംഗളൂരു: ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം,ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയോട് ചില യുവാക്കള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു,യുവതിയുടെ ബുദ്ധിപരമായ ഇടപെടലില്‍ യുവാക്കള്‍ പോലിസ് പിടിയിലായി.

കോളമിസ്റ്റും അക്ടിവിസ്റ്റും ഒക്കെയായ സുകന്യ കൃഷണക്കാണ് ഇങ്ങനെ ഒരു അനുഭവം നേരിടേണ്ടി വന്നത് .

സുകന്യകൃഷണ തന്റെ ഫേസ് ബുക്ക്‌ പേജില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്

”ഞാന്‍  ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുക ആയിരുന്നു.  വീടിന് അടുത്ത് എത്തിയപ്പോൾ കുറച്ച്  ചെറുപ്പക്കാര്‍  അപമര്യാദയായി പെരുമാറി. അപ്പൊൾ തന്നെ  ഇവര്‍  അറിയാതെ പോലീസിനെ വിളിച്ചു . ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് പോലീസ് അവിടെ എത്തി.  അവർ അവിടെ തന്നെ ഉണ്ടായിരുന്നു. പോലീസിനെ കണ്ടതും അവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു.  അതിൽ ഒരാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞു. കോറമംഗല പോലീസ് സ്റ്റേഷനിൽ ആണ് ഞങ്ങള്‍ ഇപ്പോള്‍ ഉള്ളത് . പിടികൂടിയ ആളുടെ കൂട്ടുകാർ വരാൻ ആയി കാത്തിരിക്കുന്നു. എന്തായാലും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. , ഇന്ന് ഞാൻ ഇത് വെറുതേ വിട്ടാൽ. നാളെ എന്നെപ്പോലെ മറ്റൊരു പെൺകുട്ടി ആകും ഇവരുടെ ഇരയാകുക. അങ്ങനെ സംഭവിച്ചാൽ അതിന് ഉത്തരവാദി ഞാൻ ആകും. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. നന്ദി”

  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് . ഐപിസി 341 എ, 354 എ(1), 34 എന്നീ വകുപ്പുകൾ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts