ആസിഡ് ഒഴിച്ച് കൊന്നുകളയുമെന്ന് പെൺകുട്ടിക്ക് ഭീഷണി; യുവാവിന് രണ്ട് വർഷം തടവ്

ബെം​ഗളുരു; തന്റെ വിവാഹാഭ്യർഥന നിരസിച്ചാൽ ആസിഡ് ഒഴിച്ച് കൊന്നുകളയുമെന്ന് പരസ്യമായി ഭീഷണി മുഴക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.

തൂമകുരു സ്വദേശി എസ് ശങ്കറിനെയാണ് (25) തൂമകുരു അതിവേ​ഗ കോടതി 2 വർഷം തടവിന് ശിക്ഷിച്ചത്. തടവിന് പുറമേ ശങ്കർ 25000 രൂപ പിഴയും ഒടുക്കണമെന്ന് കോടതി അറിയിച്ചു.

  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം

2019 ഫെബ്രുവരി 29 നാണ് സംഭവം നടന്നത്. കോളേജിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിൽ തടഞ്ഞു നിർത്തി പ്രേമാഭ്യർഥന നടത്തുകയും വീട്ടിൽ വന്ന് പെണ്ണ് ചോദിക്കുമെന്നും പറഞ്ഞിരുന്നു.

തുടർന്ന് രാത്രി വൈകി പെൺകുട്ടിയുടെ വീട്ടിലെത്തി താനുമായുള്ള വിവാഹത്തിനെ എതിർത്താൽ ആസിഡ് ഒഴിച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ 12 സാക്ഷികളാണ് ഉണ്ടായിരുന്നത്. എല്ലാവരും പ്രതിക്കെതിരെ മൊഴി നൽകുകയായിരുന്നു.

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
[masterslider id="10"]

Related posts