ഐ ഫോൺ 13 വാങ്ങി ഒരു വർഷത്തിനിടെ കേടായി ; യുവാവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി

ബെംഗളൂരു: ഐഫോണ്‍ 13 വാങ്ങി ഒരു വര്‍ഷത്തിനിടെ കേടായതിനെ തുടര്‍ന്ന് യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ആപ്പിള്‍ ഇന്ത്യ സേവന കേന്ദ്രത്തില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് പ്രാദേശിക ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഉത്തരവിട്ടത്. ബെംഗളൂരു ഫ്രേസര്‍ ടൗണിലെ താമസക്കാരനായ ആവേസ് ഖാന്‍ എന്ന 30 കാരനാണ് പരാതിക്കാരൻ. 2021 ഒക്ടോബറില്‍ ഒരു വര്‍ഷത്തെ വാറന്റിയോടെയാണ് ആവേസ് ഖാന്‍ ഐഫോണ്‍ 13 വാങ്ങിയത്. കുറച്ച്‌ മാസങ്ങള്‍ ഫോൺ നല്ല രീതിയിൽ ഉപയോഗിച്ചു. എന്നാല്‍, പിന്നീട് ഫോണിന്റെ ബാറ്ററി…

Read More

ഐഫോൺ യൂണിറ്റിനായി 13600 കോടി, 5000 പേർക്ക് തൊഴിൽ സാധ്യത, ഉടൻ തുടങ്ങും 

ബെംഗളൂരു:ആപ്പിളിന്റെ കരാർ നിർമാണ കമ്പനികളിൽ ഒന്നായ തായ്‌വാനീസ് ഇലക്‌ട്രോണിക്‌സ് ഭീമൻ ഫോക്‌സ്‌കോൺ കർണാടകയിൽ ഐഫോൺ അസംബ്ലി യൂണിറ്റ് സ്ഥാപിക്കാൻ 13,600 കോടി രൂപ നിക്ഷേപിച്ചു. നിർദിഷ്ട പ്ലാന്റിനായി ദേവനഹള്ളിയിലെ 300 ഏക്കർ ഭൂമി ജൂലൈ ഒന്നിന് കമ്പനിക്ക് കൈമാറുമെന്നും 2024 ഏപ്രിൽ മുതൽ ഐഫോണുകളുടെ ഉത്പാദനം ആരംഭിക്കുമെന്നും കർണാടക സർക്കാർ അറിയിച്ചു. ഏകദേശം 50,000 പേർക്ക് ഈ പ്ലാന്റിലൂടെ തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂമിയുടെ ചിലവിന്റെ 30 ശതമാനം (90 കോടി രൂപ) കർണാടക ഇൻഡസ്ട്രിയൽ ഏരിയസ് ഡെവലപ്‌മെന്റ് ബോർഡിന് ഫോക്‌സ്‌കോൺ നൽകിയിട്ടുണ്ടെന്ന് കർണാടകയിലെ…

Read More

ഐ ഫോൺ ഓർഡർ ചെയ്തു, കിട്ടിയത് സോപ്പ്, കമ്പനിയ്ക്ക് പിഴ

ബെംഗളൂരു: ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ വ്യാപകമായതോടെ അതുവഴിയുണ്ടാകുന്ന തട്ടിപ്പുകളും പെരുകി വരികയാണ്.ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത വിദ്യാര്‍ത്ഥിക്ക് സോപ്പ് ലഭിച്ചതുമായി ബന്ധപ്പെട്ട് കോടതി കമ്പനിയ്ക്ക് പിഴ ചുമത്തി. ഫ്ലിപ്കാര്‍ട്ട് വഴിയാണ് ഹര്‍ഷ എന്ന വിദ്യാര്‍ത്ഥി 48,999 രൂപയ്ക്ക് ഐ ഫോണ്‍ 11 ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് നിര്‍മ്മ ഡിറ്റര്‍ജന്റ് സോപ്പും കോംപാക്റ്റ് കീ പാഡ് ഫോണുമാണ്. ഇതിനെക്കുറിച്ച്‌ ഫ്ലിപ്കാര്‍ട്ടില്‍ അറിയിച്ചപ്പോള്‍ പരിഹരിക്കാമെന്ന് അറിയിച്ചെങ്കിലും പ്രശ്നം പരിഹരിക്കാന്‍ അവര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ഷ കോടതിയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഫ്ലിപ്കാര്‍ട്ടിന്റെ മാനേജിങ് ഡയറക്ടര്‍ക്കും…

Read More

300 ഏക്കറിൽ പുതിയ ഫാക്ടറി സംസ്ഥാനത്ത് ആരംഭിക്കാൻ ഒരുങ്ങി ഐ ഫോൺ

ബെംഗളൂരു: കർണാടകയിൽ 300ഏക്കറിൽ പുതിയ ഫാക്ടറി ആരംഭിക്കാൻ ഐ ഫോൺ. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകാനാകുമെന്നും അവർ പറഞ്ഞു.ആപ്പിൾ ഐ ഫോണിന്റെ പ്രധാന നിർമാതാക്കളായ ഫാക്സ്കോൺ ആണ് ബെംഗളൂരുവിന് സമീപത്തായി ആപ്പിൾ ഫോൺ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നത്. താൻ കമ്പനിയായ ഫാക്സ്കോൺ 700 മില്യൻ ഡോളറാണ് ബെംഗളൂരുവിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. ഫാക്സ്കോൺ പുതുതായി ആരംഭിക്കാൻ പോകുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങളും ഇവിടെ നിർമിക്കും.ഫാക്സ്കോൺ ചെയർമാൻ യങ് ലിയുവും 17…

Read More
Click Here to Follow Us