ഐഫോൺ യൂണിറ്റിനായി 13600 കോടി, 5000 പേർക്ക് തൊഴിൽ സാധ്യത, ഉടൻ തുടങ്ങും 

ബെംഗളൂരു:ആപ്പിളിന്റെ കരാർ നിർമാണ കമ്പനികളിൽ ഒന്നായ തായ്‌വാനീസ് ഇലക്‌ട്രോണിക്‌സ് ഭീമൻ ഫോക്‌സ്‌കോൺ കർണാടകയിൽ ഐഫോൺ അസംബ്ലി യൂണിറ്റ് സ്ഥാപിക്കാൻ 13,600 കോടി രൂപ നിക്ഷേപിച്ചു.

നിർദിഷ്ട പ്ലാന്റിനായി ദേവനഹള്ളിയിലെ 300 ഏക്കർ ഭൂമി ജൂലൈ ഒന്നിന് കമ്പനിക്ക് കൈമാറുമെന്നും 2024 ഏപ്രിൽ മുതൽ ഐഫോണുകളുടെ ഉത്പാദനം ആരംഭിക്കുമെന്നും കർണാടക സർക്കാർ അറിയിച്ചു. ഏകദേശം 50,000 പേർക്ക് ഈ പ്ലാന്റിലൂടെ തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഭൂമിയുടെ ചിലവിന്റെ 30 ശതമാനം (90 കോടി രൂപ) കർണാടക ഇൻഡസ്ട്രിയൽ ഏരിയസ് ഡെവലപ്‌മെന്റ് ബോർഡിന് ഫോക്‌സ്‌കോൺ നൽകിയിട്ടുണ്ടെന്ന് കർണാടകയിലെ വൻകിട, ഇടത്തരം വ്യവസായ മന്ത്രി എം ബി പാട്ടീൽ പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായാണ് പ്ലാന്റ് നിർമ്മിക്കുക. എംബി പാട്ടീലും സംസ്ഥാന ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയും കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം.

ഇതോടൊപ്പം, വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഉറപ്പാക്കും. ജീവനക്കാർ ആവശ്യമായ കാര്യങ്ങളുടെ വിശദാംശങ്ങൾ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് നടപടികൾ സ്വീകരിക്കും. ഫോക്സ്കോണിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഐഫോൺ അസംബ്ലി യൂണിറ്റാണിത്. നിലവിൽ തമിഴ്നാട്ടിൽ ഒരു പ്ലാന്റ് ഉണ്ട്. 2019 ൽ തുറന്ന ഈ നിർമ്മാണ പ്ലാന്റിൽ ഏകദേശം 15,000 ആളുകൾ ജോലി ചെയ്യുന്നു.

ബെംഗളൂരു ദേവനഹള്ളിയിലുള്ള പ്ലാന്റിൽ ഫോക്‌സ്‌കോൺ പ്രതിവർഷം 200 ഐഫോണുകൾ നിർമ്മിക്കും. അമേരിക്കയും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം ആപ്പിൾ ക്രമേണ ഉത്പാദനം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us