തീയതി പ്രഖ്യാപിച്ചു! അടുത്ത ഞായറാഴ്ച്ച മുതൽ സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യം!

ബെംഗളൂരു :സംസ്ഥാനത്ത് കോൺഗ്രസ് ഭരണത്തിലേറിയതിന് ശേഷം ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രധാനപ്പെട്ട 5 വാഗ്ദാനങ്ങളിലെ 2 ഗാരണ്ടികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.

സ്ത്രീകൾക്ക് ബസുകളിൽ ഉള്ള സൗജന്യ യാത്ര ജൂൺ 11 മുതൽ നിലവിൽ വരും, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആണ് ഈ വിവരം പുറത്ത് വിട്ടത്. താങ്കളുടെ കുടുംബത്തേയും ബസിൽ വിടുമോ എന്ന പത്രക്കാരുടെ ചോദ്യത്തിന് ,പിന്നെ എന്തുകൊണ്ടില്ല എന്ന സരസമായ മറുപടിയും അദ്ദേഹം നൽകി.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

തൊഴിൽ രഹിതരായ ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും ആദ്യ രണ്ട് വർഷം തൊഴിൽ ലഭിക്കുന്നത് വരെ 2000 രൂപയും 1500 രൂപയും വീതം നൽകും എന്നും അദ്ദേഹം അറിയിച്ചു.

സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കർണാടകയിൽ മന്ത്രിസഭ രൂപീകരിച്ചതിന് ശേഷം ആദ്യം നടന്ന യോഗത്തിൽ 5 ഗാരണ്ടികൾ നടപ്പാക്കാൻ തത്വത്തിൽ തീരുമാനിച്ചിരുന്നു.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
[masterslider id="10"]

Related posts