ബിജെപി സ്ഥാനാർഥി അനിൽ ബെനാകെയുടെത് എന്ന പേരില്‍ അശ്ലീല വിഡിയോ പ്രചരിക്കുന്നു

ബെംഗളൂരു : ബെളഗാവി നോർത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അനിൽ ബെനാകെയുടെത് എന്നാ പേരില്‍ അശ്ലീല വിഡിയോ പ്രചരിക്കുന്നു. ബീച്ചിലും കാറിനുള്ളിലും സ്ത്രീക്കൊപ്പം ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഇതിലൊരു ദൃശ്യം മാസങ്ങൾക്കു മുൻപും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ തന്റെ ചിത്രം ഉപയോഗിച്ച് വിഡിയോ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് അനിൽ ബെനാകെ ആരോപിച്ചു.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബെനാകെയുമായി ബന്ധപ്പെട്ട രണ്ടാം വിവാദമാണിത്. ചേരി നിവാസികളായ സ്ത്രീ വോട്ടർമാരെ സാനിറ്ററി പാഡ് നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ബെനാകെക്കെതിരെ കഴിഞ്ഞമാസം പരാതി ഉയർന്നിരുന്നു. എൻജിഒയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമാണെന്നു വിശദീകരിച്ചാണ് അന്ന് ബെനാകെ തലയൂരിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts