‘സു​പ്രീംകോ​ട​തി​യി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​രം’, മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ആ​ർ.എം ലോ​ധ

ന്യൂ​ഡ​ൽ​ഹി: സു​പ്രീംകോ​ട​തി​യി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്ന് സു​പ്രീം​കോടതി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ആര്‍ എം ലോ​ധ. സ്ഥി​തി ഇത്രമാത്രം വ​ഷ​ളാ​വാ​ൻ കാ​ര​ണം ചീ​ഫ് ജ​സ്റ്റീ​സ് ദീപക് മിശ്രയാണെന്നും അ​ദ്ദേ​ഹം ത​ന്നി​ഷ്ട​പ്ര​കാര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ലോ​ധ കു​റ്റ​പ്പെ​ടു​ത്തി.

സു​പ്രീംകോ​ട​തി വ്യ​ക്തി​പ​ര​മാ​യ വൈ​രാ​ഗ്യം തീ​ർ​ക്കേ​ണ്ട സ്ഥ​ല​മ​ല്ല. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ജുഡിഷ്യറി സ്വതന്ത്രമായി നിലകൊള്ളണമെന്നും അത് ഉറപ്പു വരുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയിലെ ഇന്നത്തെ അവസ്ഥയെ ‘വിനാശകരം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം സുപ്രീം കോടതിയ്ക്കുള്ളില്‍ നേതൃത്വത്തിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു.

  യൂത്തിന്റെ 'പാറ്റ' കൂട്ടായ്മ ഹിറ്റ്; അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ പുതിയത് തുറന്നു

കൊ​ളീ​ജി​യം വീ​ണ്ടും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് കോ​ളീ​ജി​യ​ത്തെ ന​യി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് ലോ​ധ ​അഭിപ്രായപ്പെട്ടു. മുന്‍ കേന്ദ്ര മന്ത്രിയും മാധ്യമ പ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയുടെ പുസ്തക പ്രകാശന വേളയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

വ്യക്തിപരമായ പടലപ്പിണക്കങ്ങള്‍ സ്ഥാപനത്തിന്‍റെ വിശ്വാസ്യത തകര്‍ക്കുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജുഡിഷ്യറിയുടെ പരമാധികാരം ഉറപ്പുവരുത്താനായില്ലെങ്കില്‍ ജുഡീഷ്യല്‍ സമ്പ്രദായം ആകെ തകരാറിലാകുന്ന സമയംവിദൂരമല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ
[masterslider id="10"]

Related posts