കൊഹ്‌ലിപ്പട മുംബൈയെ പരാജയപ്പെടുത്തിയപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ആര്?

ഐപിഎല്ലില്‍ കൊഹ്‌ലിപ്പട മുംബൈയെ പരാജയപ്പെടുത്തിയപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ആരായിരിക്കാം?

മുംബൈ തോല്‍ക്കുമ്പോള്‍ അവര്‍ ടീമില്‍ നിന്ന് പുറത്താകും. അപ്പോള്‍ ചെന്നൈയ്ക്ക് ഈസിയായി കപ്പ് അടിക്കാന്‍ പറ്റുമെന്ന് ചെന്നൈ ഫാന്‍സ്‌ പറയുന്നു. അപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത്‌ ചെന്നൈ ഫാന്‍സ്‌ ആയിരിക്കില്ലേ?

എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. മുംബൈയെ 14 റൺസിന് കൊഹ്‌ലിയും ടീമും പരാജയപ്പെടുത്തിയപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത്‌ അനുഷ്കയാണെന്ന കാര്യം കട്ട ബാംഗ്ലൂര്‍ ഫാന്‍സുകാര്‍ക്കുപോലും അറിയില്ല!

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

അനുഷ്കയുടെ പിറന്നാള്‍ ദിനമായ ഇന്നലെ കൊഹ്‌ലി നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റ് ആയിരുന്നു ഈ വിജയം. ബാംഗ്ലൂരിന്‍റെ കട്ട ഫാന്‍സുകാര്‍ക്കുപോലുമറിയാത്ത പരമ രഹസ്യമാണിത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അനുഷ്കയുടേയും കൊഹ്‌ലിയുടേയും ഓരോ ചലനങ്ങളും ഇതിന് സാക്ഷ്യമാണ്. കൊഹ്‌ലിയുടേയും അനുഷ്കയുടെയും വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ പിറന്നാളായിരുന്നു ഇത്. തന്‍റെ പ്രിയതമയ്ക്ക് നല്‍കിയ പിറന്നാള്‍ സമ്മാനമാണ് ഇന്നലത്തെ വിജയമെന്ന് കൊഹ്‌ലിയും സമ്മതിക്കുന്നു.

ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ
[masterslider id="10"]

Related posts