മുഖ്യമന്ത്രി സിദ്ധരാമയ്യ പാകിസ്ഥാനില്‍ പോയോ ?എന്തിന് ?

ബെംഗളൂരു :  മുഖ്യമന്ത്രി സിദ്ധരാമയ്യയും ദൾവിട്ട് കോൺഗ്രസിൽ ചേർന്ന സമീർ അഹമ്മദ്ഖാനും പാക്കിസ്ഥാൻ സന്ദർശിച്ചതായി വ്യാജവാർത്ത. കഴിഞ്ഞ 13നു മുംബൈയിൽ നിന്നു കറാച്ചിയിലേക്കും അവിടെ നിന്നു ഡൽഹി വഴി ബെംഗളൂരുവിലേക്കും യാത്ര ചെയ്തതായി വിമാനക്കമ്പനിയുടെ വ്യാജ കത്താണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിമാനത്തിൽ പണം കടത്തുകയായിരുന്നുവെന്നും ഇവർ രണ്ടുപേർ മാത്രമായിരുന്നു യാത്രക്കാരെന്നും ഡൽഹി ആസ്ഥാനമായുള്ള വിമാന കമ്പനിയുടെ ലെറ്റർഹെഡിലുള്ള കത്തിൽ ആരോപിക്കുന്നു. വാർത്ത നിഷേധിച്ച കമ്പനി കത്ത് കൃത്രിമമാണെന്ന് അറിയിച്ചു.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

ഇരുവരും മുംബൈയിൽ നിന്നു കറാച്ചിയിലേക്കു യാത്ര ചെയ്തുവെന്നാരോപിക്കുന്ന ഏപ്രിൽ 13നു സിദ്ധരാമയ്യ ഡൽഹിയിൽ ഉണ്ടായിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസും വ്യക്തമാക്കി. കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാനാണ് ഡൽഹിയിലെത്തിയത്. അവിടെ കർണാടക ഭവനിൽ നടന്ന അംബേദ്കർ ജയന്തി ആഘോഷങ്ങളിൽ സിദ്ധരാമയ്യ പങ്കെടുക്കുന്ന ചിത്രങ്ങളും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തും വിധമുള്ള വാർത്തയുടെ ഉറവിടം കണ്ടെത്താൻ സിഐഡി അന്വേഷണം വേണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തതോടെ വാട്സാപ്, ഫെയ്സ്ബുക് ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
[masterslider id="10"]

Related posts