ബെംഗളൂരു : മുൻ ജെ.ഡി.എസ് സംസ്ഥാന പ്രസിഡൻറും വിമത കോൺഗ്രസ് എം.എൽ.എ.യുമായ എ.എച്ച്.വിശ്വനാഥ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചു.
“താൻ ബിജെപിയിൽ ചേരില്ല, ലോകം വളരെ വലുതാണ്” എന്നാണ് പത്രക്കാരുടെ ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രതികരണം.
സ്പീക്കർ അയോഗ്യരാക്കിയ 3 ജെഡിഎസ് എംഎൽഎമാരിൽ ഒരാളാണ് എ.എച്ച്.വിശ്വനാഥ്. എം.എൽ.എ സ്ഥാനം രാജിവച്ച് മുംബൈയിലേക്ക് പറന്ന ജെഡിഎസ് എം.എൽ.എ.മാരെ നയിച്ചിരുന്നത് വിശ്വനാഥ് ആയിരുന്നു.
രാജി വച്ച് മുംബൈയിലേക്ക് പോകുന്നതിന് മുൻപ് പത്രക്കാരെ കണ്ടപ്പോൾ തന്നെ തന്റെ രാജിയുടെ പിന്നിൽ ബിജെപി അല്ല എന്ന് വിശ്വനാഥ് വ്യക്തമാക്കിയിരുന്നു.
അതേ സമയം വിശ്വനാഥിന്റെ മകൻ അമിത് ദേവരഹട്ടിയെ വിശ്വനാഥ് പ്രതിനിധീകരിക്കുന്ന ഹുൻസൂരിൽ നിന്ന് ബി.ജെ.പി മൽസരിപ്പിക്കുമെന്നാണ് പിന്നാമ്പുറ വാർത്തകൾ.ഈ ഉറപ്പിന്റെ പേരിലാണ് വിശ്വനാഥ് മുംബൈയിലേക്ക് തിരിച്ചത് എന്നും പറയപ്പെടുന്നു.
വിശ്വനാഥിനെ ഗവർണറാക്കും എന്ന് ബി.ജെ.പി ഉറപ്പ് നൽകിയിട്ടുണ്ട് എന്ന വാർത്തയോട് അദ്ദേഹം പ്രതികരിച്ചത് ” എനിക്ക് അത്ര പ്രായമൊന്നും ആയിട്ടില്ല എന്നാണ് “.
കടുത്ത സിദ്ധരാമയ്യ വിമർശകനായിരുന്ന വിശ്വനാഥ് ജെ.ഡി.എസ് വിട്ട് കോൺഗ്രസിൽ എത്തിയ സിദ്ധരാമയ്യയോട് ഇടഞ്ഞ് കോൺഗ്രസിൽ നിന്ന് ജെ.ഡി.എസിലേക്ക് ചേക്കേറുകയായിരുന്നു.
കുടുംബത്തിൽ നിന്ന് പുറത്തുള്ള ആളെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനാക്കി മാറ്റുന്നതിന്റെ ഭാഗമായി ദേശീയ അദ്ധ്യക്ഷനായ ദേവഗൗഡ വിശ്വനാഥിനെ സംസ്ഥാന പ്രസിഡന്റ് ആയി നിയമിക്കുകയായിരുന്നു.
നിരവധി തവണ സ്ഥാനം ത്യജിക്കാൻ ശ്രമിച്ചിട്ടും ദേവഗൗഡ അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ പ്രസിഡന്റ് സ്ഥാനം രാജിവച്ച വിശ്വനാഥ് മുംബെയിൽ പോകുന്നതിന്റെ രണ്ട് ദിവസം മുൻപാണ് അധികാരം കുമാരസ്വാമിക്ക് നൽകിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.