ഐ.പി.എസ് ഓഫീസർ രൂപയ്ക്കെതിരെ അപകീർത്തി കേസ്

ബെംഗളൂരു:ഐ.പി.എസ്. ഓഫീസര്‍ ഡി. രൂപയുടെ പേരില്‍ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് രജിസ്റ്റര്‍ചെയ്യാന്‍ ബെംഗളൂരു അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

ഐ.എ.എസ്. ഓഫീസര്‍ രോഹിണി സിന്ദൂരി നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞമാസമാണ് രൂപയും രോഹിണിയും തമ്മിലുള്ള പോര് പുറത്തേക്കുവന്നത്. രോഹിണിക്കുനേരെ അഴിമതിയാരോപണവും വ്യക്തിപരമായ ആരോപണങ്ങളും ഉന്നയിച്ച്‌ രൂപ സാമൂഹികമാധ്യമത്തിലൂടെയാണ് ഇതിന് തുടക്കമിട്ടത്.

  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ

രോഹിണിയുടെ സ്വകാര്യ ചിത്രങ്ങളും പോസ്റ്റു ചെയ്തിരുന്നു. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രോഹിണി കോടതിയെ സമീപിച്ചത്. രൂപയ്ക്ക് വക്കീല്‍നോട്ടീസയക്കുകയും ചെയ്തു. ഐ.എ.എസ്.-ഐ.പി.എസ്. ഓഫീസര്‍മാരുടെ പോര് സര്‍ക്കാരിന് തലവേദനയായിരുന്നു. ഇരുവരെയും മറ്റുചുമതലകള്‍ നല്‍കാതെ സ്ഥലം മാറ്റിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts