ന്യൂഡൽഹി: എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ തുടര്‍ നടപടി. ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കി. ലോക്‌സഭാ ഹൗസിങ് കമ്മിറ്റിയാണ് നോട്ടീസ് നല്‍കിയത്. ഒരു മാസത്തിനകം വീടൊഴിയണമെന്നാണ് നിര്‍ദേശം. അയോഗ്യനാക്കപ്പെട്ടതോടെ രാഹുല്‍ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്‌സഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയത്.
Read MoreDay: 27 March 2023
അഴിമതി കേസിൽ ബിജെപി എംഎൽഎ അറസ്റ്റിൽ
ബെംഗളൂരു: വന്‍ അഴിമതി ആരോപണം നേരിടുന്ന കര്‍ണാടക ബിജെപി എംഎല്‍എ മാഡല്‍ വിരൂപാക്ഷപ്പ വീണ്ടും അറസ്റ്റില്‍.കര്‍ണാടക സോപ്‌സ് ആന്റ് ഡിറ്റര്‍ജന്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. അഴിമതി ആരോപണത്തെ തുടര്‍ന്ന് വരൂപാക്ഷപ്പക്ക് കെഎസ്ഡിഎല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. വിരൂപാക്ഷപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് . കര്‍ണാടക ലോകായുക്ത രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഒന്നാം പ്രതിയാണ് മാഡല്‍ വിരൂപാക്ഷപ്പ. മൈസൂര്‍ സാന്‍ഡല്‍ സോപ്‌സ് നിര്‍മിക്കാനുള്ള നിര്‍മാണ സാമഗ്രികള്‍ കൂട്ടത്തോടെ വിതരണം ചെയ്യാനുള്ള കരാര്‍ നല്‍കാന്‍ 81 ലക്ഷം…
Read Moreബിജെപി സ്ഥാനാർഥി പട്ടിക വിജ്ഞാപനത്തിന് ശേഷം; മുഖ്യമന്ത്രി
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനത്തിനുശേഷം പ്രഖ്യാപിക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും പ്രതിനിധ്യം ഉറപ്പാക്കിയാകും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുശേഷം മാത്രമാണ് പാര്‍ട്ടി എല്ലായിപ്പോഴും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. അതുതന്നെ പിന്തുടരും. പിന്നോക്ക ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. ഇവര്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ 30 വര്‍ഷമായി നിലനില്‍ക്കുന്നു. എന്നാല്‍ തെറ്റായ വാഗ്ദാനങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് ഇതുവരെ പിന്നോക്കകാര്‍ക്ക് നല്‍കിയത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ പഠനം നടത്തുന്നതിന് മന്ത്രിസഭ…
Read Moreഅധികാരത്തിലെത്തിയാൽ അപ്പാർട്ട്മെന്റ് മിത്ര പദ്ധതി വരും ; സിദ്ധരാമയ്യ
ബെംഗളുരു: അപ്പാര്‍ട്ട്മെന്‍റുകളില്‍ താമസിക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ‘അപ്പാര്‍ട്ട്മെന്‍റ് മിത്ര’ പദ്ധതി നടപ്പാക്കുമെന്ന് മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ സിദ്ധരാമയ്യ. നഗരത്തിലെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനം കിട്ടാനുമായാണ് പദ്ധതി. അധികാരത്തിലേറിയാല്‍ പദ്ധതി നടപ്പാക്കും. കെ.പി.സി.സി നടത്തിയ ‘ബെംഗളുരു അപ്പാര്‍ട്ട്മെന്‍റ് ടൗണ്‍ ഹാള്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്പാര്‍ട്ട്മെന്‍റുകളിലെ താമസക്കാരും വിവിധ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു. മെട്രോ സ്റ്റേഷനുകളില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രാസൗകര്യമുണ്ടാക്കല്‍, കാവേരി വെള്ളത്തിന്‍റെ ഉപയോഗം, കൂടുതല്‍ മാലിന്യനിര്‍മാര്‍ജന പ്ലാന്‍റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളും നടപ്പാക്കും. കെ.പി.സി.സി പ്രസിഡന്‍റ് ഡി.കെ. ശിവകുമാര്‍,…
Read Moreകാറിലെ ജിപിഎസ് വഴി ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയ ഭർത്താവ് പരാതി നൽകി
ബെംഗളുരു: തന്നെ വഞ്ചിച്ച ഭാര്യയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബെംഗളുരു സ്വദേശിയായ യുവാവ്. കാറിന്റെ ജിപിഎസ് ട്രാക്കര്‍ വിവരങ്ങളിലൂടെയാണ് ഭാര്യ തന്നെ ചതിക്കുന്നുവെന്ന വിവരം യുവാവ് മനസ്സിലാക്കിയത്. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ കാറില്‍ ഘടിപ്പിച്ചിരുന്ന ജിപിഎസ് ട്രാക്കര്‍ സ്മാര്‍ട്ട് ഫോണുമായും ബന്ധിപ്പിച്ചിരുന്നു. അതില്‍ നിന്നാണ് ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന വിവരം ലഭിച്ചത്. അതിനാല്‍ ഭാര്യയ്ക്കും ഭാര്യയുടെ ആണ്‍സുഹൃത്തിനുമെതിരെ കേസെടുക്കണമെന്നാണ് യുവാവ് ആവശ്യപ്പെട്ടിരിക്കുന്നത്. 2014ലാണ് യുവാവ് വിവാഹതിനായത്. ഈ ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഒരു മകളുമുണ്ട്. നഗരത്തിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ഇദ്ദേഹത്തിന് ജോലി. നൈറ്റ്…
Read Moreയെദ്യൂരപ്പയുടെ വീടിന് നേരെ കല്ലേറ്
ബെംഗളൂരു:മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂയൂരപ്പയുടെ വീടിനുനേരെ കല്ലേറ്. വീട്ടിലേക്ക് തള്ളിക്കയറാനും ശ്രമമുണ്ടായി. വീടിനു മുന്നില്‍ വന്‍ പ്രതിഷേധവും അരങ്ങേറി. ശിവമൊഗ്ഗ ജില്ലയിലെ ശിക്കാരിപുരയിലെ വീടിനുനേരെ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയായിരുന്നു ബംജാര സമുദായത്തില്‍പ്പെടുന്നവരുടെ ആക്രമണം നടന്നത്. എസ് ടി പട്ടികയില്‍ പ്രത്യേക സംവരണം എന്ന ആവശ്യം അംഗീകരിക്കാത്തതിലുള്ള പ്രതിഷേധമാണ് ബിജെപി നേതാവിന്റെ വീടിന് നേരെയുള്ള അക്രമത്തില്‍ കലാശിച്ചത്. എസ് ടി പട്ടികയില്‍ പ്രത്യേക സംവരണം വേണമെന്ന് ആവശ്യപ്പെട്ട് സമുദായം ഏറെക്കാലമായി പ്രതിഷേധം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം സംവരണക്രമത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. അന്നും…
Read Moreഐ.പി.എസ് ഓഫീസർ രൂപയ്ക്കെതിരെ അപകീർത്തി കേസ്
ബെംഗളൂരു:ഐ.പി.എസ്. ഓഫീസര്‍ ഡി. രൂപയുടെ പേരില്‍ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് രജിസ്റ്റര്‍ചെയ്യാന്‍ ബെംഗളൂരു അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഐ.എ.എസ്. ഓഫീസര്‍ രോഹിണി സിന്ദൂരി നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞമാസമാണ് രൂപയും രോഹിണിയും തമ്മിലുള്ള പോര് പുറത്തേക്കുവന്നത്. രോഹിണിക്കുനേരെ അഴിമതിയാരോപണവും വ്യക്തിപരമായ ആരോപണങ്ങളും ഉന്നയിച്ച് രൂപ സാമൂഹികമാധ്യമത്തിലൂടെയാണ് ഇതിന് തുടക്കമിട്ടത്. രോഹിണിയുടെ സ്വകാര്യ ചിത്രങ്ങളും പോസ്റ്റു ചെയ്തിരുന്നു. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രോഹിണി കോടതിയെ സമീപിച്ചത്. രൂപയ്ക്ക് വക്കീല്‍നോട്ടീസയക്കുകയും ചെയ്തു. ഐ.എ.എസ്.-ഐ.പി.എസ്. ഓഫീസര്‍മാരുടെ പോര് സര്‍ക്കാരിന് തലവേദനയായിരുന്നു. ഇരുവരെയും മറ്റുചുമതലകള്‍…
Read Moreസുകുമാരിയമ്മ പോയി 10 വർഷം തികയുന്ന നാളിൽ ഇന്നച്ചനും വിട വാങ്ങി
നിരവധി മലയാള സിനിമകളിൽ ഒന്നിച്ച് എത്തി പ്രേക്ഷകരെ ചിരിപ്പിച്ച മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് സുകുമാരിയും ഇന്നസെന്റും. ഒന്നിച്ചെത്തിയ ചിത്രങ്ങളിൽ എല്ലാം കോമ്പിനേഷൻ സീനുകൾ കുറവാണെങ്കിലും ഇരവരും ചേർന്നെത്തുന്ന രംഗങ്ങൾ തീയേറ്ററുകളിൽ ആളുകളെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. തലയണ മന്ത്രം, അമ്മ അമ്മായി അമ്മ, നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത്, ആകാശ ഗംഗ, വെട്ടം, അനന്ത വൃത്താന്തം, ഗജകേസരി യോഗം ഇങ്ങനെ നീളുന്നു ഇവരുടെയും വിജയ ചിത്രങ്ങൾ.
Read Moreരംഗ് ദേ ബർസ ആഘോഷത്തിന് നേരെ അതിക്രമം, 7 പേർ അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മറോളിയില്‍ ഞായറാഴ്ച സംഘടിപ്പിച്ച ഹോളി ആഘോഷത്തിനുനേരെ ബജ്റംഗ് ദള്‍ ആക്രമണം. യുവാക്കളും യുവതികളും ഇടകലരുന്നു, ഭിന്ന സമുദായക്കാര്‍ ഒത്തുചേരുന്നു എന്നുപറഞ്ഞാണ് ബജ്റംഗ് ദള്‍ അക്രമികള്‍ പരിപാടി അലങ്കോലമാക്കിയത്. ‘രംഗ് ദെ ബര്‍സ’ എന്നുപേരിട്ട ആഘോഷം നടക്കുന്നിടത്തേക്ക് സംഘടിച്ചെത്തി ഇരച്ചുകയറിയ സംഘം ഡി.ജെ പാര്‍ട്ടിക്കായി ഏര്‍പ്പെടുത്തിയ സംഗീത ഉപകരണങ്ങളും ഹോളിയില്‍ വിതറാന്‍ സൂക്ഷിച്ച പലതരം കളറുകളും നശിപ്പിച്ചു. സംഘാടകരായ യുവാക്കളെ മര്‍ദിച്ചതായും പരാതിയിൽ പറയുന്നു. ആക്രമണത്തെ തുടര്‍ന്ന് ആഘോഷ പരിപാടികള്‍ തുടരാനാവാതെ പങ്കെടുക്കാന്‍ എത്തിയവര്‍ മടങ്ങി.സ്ഥലത്തെത്തിയ പോലീസ് ഏഴു ബജ്റംഗ് ദള്‍…
Read Moreവൈറ്റ്ഫീൽഡ് -കെആർ പുര മെട്രോ പാത; പ്രാരംഭ പ്രശ്‌നങ്ങൾ നേരിട്ട് ഫീഡർ ബസുകൾ
ബെംഗളൂരു: വൈറ്റ്ഫീൽഡ് -കെആർ പുര മെട്രോ പാത വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ പ്രാരംഭ പ്രശ്‌നങ്ങൾ നേരിട്ടു. കെആർ പുര മെട്രോ സ്റ്റേഷനിലേക്കുള്ള ഫീഡർ ബസുകളിലൊന്നിൽ കയറാമെന്ന പ്രതീക്ഷയിൽ ഞായറാഴ്ച ഉച്ചയോടെ പഴയ മദ്രാസ് റോഡിലെ ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷന് പുറത്ത് ഒരു സംഘം ആളുകളാണ് തടിച്ചുകൂടിയത്. എന്നിരുന്നാലും, ബസ് ഷെഡ്യൂളിനെക്കുറിച്ചോ അവർ എത്ര തവണ ഓടുന്നുവെന്നോ ആർക്കും അറിയില്ലായിരുന്നു. തൽഫലമായി, ബിഎംടിസി ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ പാതയിൽ നിർത്തിയ ബസിൽ ആളുകൾ കയറി. തിരക്കേറിയ ബസ് അവരെ മെട്രോ സ്റ്റേഷനിൽ നിന്ന് ഒരു…
Read More