വൈറ്റ്ഫീൽഡ് -കെആർ പുര മെട്രോ പാത; പ്രാരംഭ പ്രശ്‌നങ്ങൾ നേരിട്ട് ഫീഡർ ബസുകൾ

ബെംഗളൂരു:  വൈറ്റ്ഫീൽഡ് -കെആർ പുര മെട്രോ പാത വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ പ്രാരംഭ പ്രശ്‌നങ്ങൾ നേരിട്ടു. കെആർ പുര മെട്രോ സ്റ്റേഷനിലേക്കുള്ള ഫീഡർ ബസുകളിലൊന്നിൽ കയറാമെന്ന പ്രതീക്ഷയിൽ ഞായറാഴ്ച ഉച്ചയോടെ പഴയ മദ്രാസ് റോഡിലെ ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷന് പുറത്ത് ഒരു സംഘം ആളുകളാണ് തടിച്ചുകൂടിയത്. എന്നിരുന്നാലും, ബസ് ഷെഡ്യൂളിനെക്കുറിച്ചോ അവർ എത്ര തവണ ഓടുന്നുവെന്നോ ആർക്കും അറിയില്ലായിരുന്നു.

തൽഫലമായി, ബിഎംടിസി ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ പാതയിൽ നിർത്തിയ ബസിൽ ആളുകൾ കയറി. തിരക്കേറിയ ബസ് അവരെ മെട്രോ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ടിൻ ഫാക്ടറിയിൽ ഇറക്കുമെന്ന് പിന്നീടാണ് അറിഞ്ഞതെന്നും യാത്രക്കാർ പറഞ്ഞു.

ബസ് കെആർ പുര സ്റ്റേഷനിലേക്ക് പോകുമെന്ന് കണ്ടക്ടർ പറഞ്ഞതായി എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി പ്രജ്ഞ പറഞ്ഞു. എന്നാൽ ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ ടിൻ ഫാക്ടറിയിൽ ഇറങ്ങി മറ്റൊരു ബസിൽ കയറാൻ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും മെട്രോ സ്റ്റേഷനിലേക്ക് ബസ് പോകുന്നില്ലെങ്കിൽ 10 രൂപ കൊടുത്തിട്ട് എന്ത് കാര്യമെന്നും വിദ്യാർത്ഥിനി ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us