രംഗ് ദേ ബർസ ആഘോഷത്തിന് നേരെ അതിക്രമം, 7 പേർ അറസ്റ്റിൽ 

ബെംഗളൂരു: മംഗളൂരു നഗരത്തിലെ മറോളിയില്‍ ഞായറാഴ്ച സംഘടിപ്പിച്ച ഹോളി ആഘോഷത്തിനുനേരെ ബജ്റംഗ് ദള്‍ ആക്രമണം. യുവാക്കളും യുവതികളും ഇടകലരുന്നു, ഭിന്ന സമുദായക്കാര്‍ ഒത്തുചേരുന്നു എന്നുപറഞ്ഞാണ് ബജ്റംഗ് ദള്‍ അക്രമികള്‍ പരിപാടി അലങ്കോലമാക്കിയത്.

‘രംഗ് ദെ ബര്‍സ’ എന്നുപേരിട്ട ആഘോഷം നടക്കുന്നിടത്തേക്ക് സംഘടിച്ചെത്തി ഇരച്ചുകയറിയ സംഘം ഡി.ജെ പാര്‍ട്ടിക്കായി ഏര്‍പ്പെടുത്തിയ സംഗീത ഉപകരണങ്ങളും ഹോളിയില്‍ വിതറാന്‍ സൂക്ഷിച്ച പലതരം കളറുകളും നശിപ്പിച്ചു.

  വികസനത്തിന്റെ 'വാൾ' വീഴുന്നു; അഞ്ച് ദേശീയപാത പദ്ധതികൾക്കായി 560 മരങ്ങൾ മുറിച്ചുനീക്കാൻ നീക്കം

സംഘാടകരായ യുവാക്കളെ മര്‍ദിച്ചതായും പരാതിയിൽ പറയുന്നു. ആക്രമണത്തെ തുടര്‍ന്ന് ആഘോഷ പരിപാടികള്‍ തുടരാനാവാതെ പങ്കെടുക്കാന്‍ എത്തിയവര്‍ മടങ്ങി.സ്ഥലത്തെത്തിയ പോലീസ് ഏഴു ബജ്റംഗ് ദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഗണേശ് അത്താവര്‍, കെ.ജയ്, വി.പ്രശാന്ത്, എം. ബാലചന്ദര്‍, കെ.അജയ്, സി. ചിരാഗ്, എം. മിഥുന്‍ എന്നിവരാണ് അറസ്റ്റിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts