അധികാരത്തിലെത്തിയാൽ അപ്പാർട്ട്മെന്റ് മിത്ര പദ്ധതി വരും ; സിദ്ധരാമയ്യ 

ബെംഗളുരു: അപ്പാര്‍ട്ട്മെന്‍റുകളില്‍ താമസിക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ‘അപ്പാര്‍ട്ട്മെന്‍റ് മിത്ര’ പദ്ധതി നടപ്പാക്കുമെന്ന് മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ സിദ്ധരാമയ്യ.

നഗരത്തിലെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനം കിട്ടാനുമായാണ് പദ്ധതി. അധികാരത്തിലേറിയാല്‍ പദ്ധതി നടപ്പാക്കും. കെ.പി.സി.സി നടത്തിയ ‘ബെംഗളുരു അപ്പാര്‍ട്ട്മെന്‍റ് ടൗണ്‍ ഹാള്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

അപ്പാര്‍ട്ട്മെന്‍റുകളിലെ താമസക്കാരും വിവിധ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു. മെട്രോ സ്റ്റേഷനുകളില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രാസൗകര്യമുണ്ടാക്കല്‍, കാവേരി വെള്ളത്തിന്‍റെ ഉപയോഗം, കൂടുതല്‍ മാലിന്യനിര്‍മാര്‍ജന പ്ലാന്‍റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളും നടപ്പാക്കും. കെ.പി.സി.സി പ്രസിഡന്‍റ് ഡി.കെ. ശിവകുമാര്‍, നേതാക്കളായ രാമലിംഗറെഡ്ഡി, കൃഷ്ണ ബൈരെ ഗൗഡ, റിസ്വാന്‍ അര്‍ഷദ്, ബ്യാരതി സുരേഷ്, എച്ച്‌. നാഗേഷ്, സമ്പത് രാജു എന്നിവര്‍ താമസക്കാരുടെ ആവശ്യങ്ങള്‍ കേട്ടു. ‘പുതിയതും നല്ലതുമായ ബംഗളൂരു’ കെട്ടിപ്പടുക്കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
[masterslider id="10"]

Related posts