ബിജെപി സ്ഥാനാർഥി പട്ടിക വിജ്ഞാപനത്തിന് ശേഷം; മുഖ്യമന്ത്രി 

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനത്തിനുശേഷം പ്രഖ്യാപിക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും പ്രതിനിധ്യം ഉറപ്പാക്കിയാകും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുശേഷം മാത്രമാണ് പാര്‍ട്ടി എല്ലായിപ്പോഴും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. അതുതന്നെ പിന്തുടരും. പിന്നോക്ക ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. ഇവര്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ 30 വര്‍ഷമായി നിലനില്‍ക്കുന്നു. എന്നാല്‍ തെറ്റായ വാഗ്ദാനങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് ഇതുവരെ പിന്നോക്കകാര്‍ക്ക് നല്‍കിയത്.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ പഠനം നടത്തുന്നതിന് മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു. ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച മുറയ്ക്ക് ഞങ്ങളുടെ പ്രതിബദ്ധത തെളിയിച്ചു. തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് ബിജെപി ചെയ്തതില്‍ നിരാശയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് എപ്പോഴും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ കബളിപ്പിച്ചിട്ടുണ്ട്. വഞ്ചന മാത്രമാണ് അവരുടെ ട്രാക്ക് കാര്‍ഡ്. താന്‍ ഒരിക്കലും തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്‌ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താറില്ല. നിരാലംബരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണ് താനും തന്റെ സര്‍ക്കാരും.

നിലവിലുള്ള ബിജെപി സര്‍ക്കാര്‍ ചെയ്ത ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പട്ടിക ഉടന്‍ പുറത്തുവിടും. ചരിത്രപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം ആണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ജനവിഭാഗത്തിന്റെ നാല് ശതമാനം സംവരണം ഇല്ലാതാക്കി മറ്റു രണ്ടു സമുദായങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ സാമ്പത്തിക അടിസ്ഥാനത്തില്‍ നാല് ശതമാനം സംവരണത്തിന് അവര്‍ക്ക് അര്‍ഹതയുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ മുസ്ലിം വിഭാഗത്തിന് നാലിന് പകരം 10 ശതമാനം ആണ് സംവരണം നല്‍കുന്നത് എന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് മുസ്ലിം വിഭാഗ ത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തിയാണെന്നും ബൊമ്മെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us