അഴിമതി കേസിൽ ബിജെപി എംഎൽഎ അറസ്റ്റിൽ

ബെംഗളൂരു: വന്‍ അഴിമതി ആരോപണം നേരിടുന്ന കര്‍ണാടക ബിജെപി എംഎല്‍എ മാഡല്‍ വിരൂപാക്ഷപ്പ വീണ്ടും അറസ്റ്റില്‍.കര്‍ണാടക സോപ്‌സ് ആന്റ് ഡിറ്റര്‍ജന്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

അഴിമതി ആരോപണത്തെ തുടര്‍ന്ന് വരൂപാക്ഷപ്പക്ക് കെഎസ്ഡിഎല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. വിരൂപാക്ഷപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് . കര്‍ണാടക ലോകായുക്ത രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഒന്നാം പ്രതിയാണ് മാഡല്‍ വിരൂപാക്ഷപ്പ.

  സെപ്റ്റംബർ 1 മുതൽ ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനും ഫീസ്: ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ

മൈസൂര്‍ സാന്‍ഡല്‍ സോപ്‌സ് നിര്‍മിക്കാനുള്ള നിര്‍മാണ സാമഗ്രികള്‍ കൂട്ടത്തോടെ വിതരണം ചെയ്യാനുള്ള കരാര്‍ നല്‍കാന്‍ 81 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നതാണ് കേസ്. കേസില്‍ മാഡല്‍ വിരൂപാക്ഷപ്പയുടെ മകന്‍ മാഡല്‍ പ്രശാന്തിനെ കൈക്കൂലിപ്പണമായ 40 ലക്ഷം രൂപയുമായി ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വിരൂപാക്ഷപ്പയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഏഴ് കോടി രൂപയും പിടിച്ചെടുത്തിരുന്നു . മാഡല്‍ പ്രശാന്തിനെ മാര്‍ച്ച്‌ അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇടക്കാല ജാമ്യത്തിന്റെ ബലത്താല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍ നിന്നും സംരക്ഷണം നേടിയിരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്
[masterslider id="10"]

Related posts