യെദ്യൂരപ്പക്കെതിരെ പോക്സോ കേസ്; പരാതിയുമായി പെൺകുട്ടിയുടെ അമ്മ

ബെംഗളൂരു: മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്. 17 വയസ്സുകാരിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. സദാശിവനഗർ പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കുട്ടിയ്ക്കൊപ്പം സ്റ്റേഷനിലെത്തിയാണ് ഇവർ പരാതി നൽകിയത്. തുടർന്ന് ഇന്ന് പുലർച്ചെ മുൻ മുഖ്യമന്ത്രിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. 2024 ഫെബ്രുവരി രണ്ടിന് യെദ്യൂരപ്പയുടെ സഹായം തേടാൻ പോയതിനിടെയായിരുന്നു ലൈംഗികാതിക്രമമെന്നാണ് പരാതിയില്‍ പറയുന്നത്.

Read More

ഡികെഎസ് യെദ്യൂരപ്പ കൂടികാഴ്ച; ഊഹാപോഹങ്ങള്‍ ശക്തമാകുന്നു

ബെംഗളൂരു:ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യെദ്യൂരപ്പയെ സന്ദര്‍ശിച്ചതിനെക്കുറിച്ച്‌ രാഷ്ട്രീയ ഊഹാപോഹങ്ങള്‍ ശക്തമാകുന്നു. തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതില്‍ കടുത്ത അസംതൃപ്തിയാണ് ഡി കെ ശിവകുമാറിനുള്ളത്. ഉപമുഖ്യമന്ത്രിയാക്കിയപ്പോള്‍ ആഭ്യന്തര വകുപ്പ് ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മന്ത്രി സഭാ പുനസംഘടനയില്‍ വകുപ്പുകള്‍ തിരുമാനിക്കാനുളള അവകാശം പൂര്‍ണ്ണമായും മുഖ്യമന്ത്രിക്ക് വിട്ടു കൊടുത്തതോടെ വലിയ അമര്‍ഷത്തിലാണ് ഡി കെ ശിവകുമാര്‍. ഈ സംഭവങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിയുമായി പ്രകടമായ അകല്‍ച്ചയിലാണ് ഡി കെ ശിവകുമാര്‍.

Read More

യെദ്യൂരപ്പയുടെ പ്രതികരണത്തിന് മറുപടിയുമായി ഷെട്ടാർ 

ബെംഗളൂരു: യെദ്യൂരപ്പയുടെ പ്രതികരണം  പാർട്ടി സമ്മർദ്ദത്തിന് വഴങ്ങിയെന്ന് മുൻ ബിജെപി നേതാവ് ജഗദീഷ് ഷെട്ടാർ. വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജഗദീഷ് ഷെട്ടാറിനെ പരാജയപ്പെടുത്തണമെന്ന് യെദ്യൂരപ്പയുടെ ആഹ്വാനത്തോട് മറുപടി പറയുകയായിരുന്നു ഷെട്ടാർ. യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്രയ്ക്ക് ബിജെപി പാർട്ടി ടിക്കറ്റ് നൽകിയില്ലായിരുന്നെങ്കിൽ മുതിർന്ന നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തില്ലായിരുന്നുവെന്നും ഷെട്ടാർ പറഞ്ഞു. ഹുബ്ലി-ധാർവാഡ് സെൻട്രലിൽ നിന്ന് ജഗദീഷ് ഷെട്ടാർ വിജയിക്കാതിരിക്കാൻ എല്ലാ ബിജെപി നേതാക്കളും പരിശ്രമിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞത്. ഷെട്ടാർ ഈ തിരഞ്ഞെടുപ്പിൽ വിജയിക്കരുതെന്ന് ഞാൻ പ്രവർത്തകരോട് പറഞ്ഞു. ഞങ്ങളുടെ സ്ഥാനാർത്ഥി വിജയിക്കണം. ഞങ്ങൾ…

Read More

യെദ്യൂരപ്പയുടെ വീടിന് നേരെ കല്ലേറ്

ബെംഗളൂരു:മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂയൂരപ്പയുടെ വീടിനുനേരെ കല്ലേറ്. വീട്ടിലേക്ക് തള്ളിക്കയറാനും ശ്രമമുണ്ടായി. വീടിനു മുന്നില്‍ വന്‍ പ്രതിഷേധവും അരങ്ങേറി. ശിവമൊഗ്ഗ ജില്ലയിലെ ശിക്കാരിപുരയിലെ വീടിനുനേരെ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയായിരുന്നു ബംജാര സമുദായത്തില്‍പ്പെടുന്നവരുടെ ആക്രമണം നടന്നത്. എസ് ടി പട്ടികയില്‍ പ്രത്യേക സംവരണം എന്ന ആവശ്യം അംഗീകരിക്കാത്തതിലുള്ള പ്രതിഷേധമാണ് ബിജെപി നേതാവിന്റെ വീടിന് നേരെയുള്ള അക്രമത്തില്‍ കലാശിച്ചത്. എസ് ടി പട്ടികയില്‍ പ്രത്യേക സംവരണം വേണമെന്ന് ആവശ്യപ്പെട്ട് സമുദായം ഏറെക്കാലമായി പ്രതിഷേധം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം സംവരണക്രമത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. അന്നും…

Read More
Click Here to Follow Us