യെദ്യൂരപ്പയുടെ പ്രതികരണത്തിന് മറുപടിയുമായി ഷെട്ടാർ 

ബെംഗളൂരു: യെദ്യൂരപ്പയുടെ പ്രതികരണം  പാർട്ടി സമ്മർദ്ദത്തിന് വഴങ്ങിയെന്ന് മുൻ ബിജെപി നേതാവ് ജഗദീഷ് ഷെട്ടാർ.

വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജഗദീഷ് ഷെട്ടാറിനെ പരാജയപ്പെടുത്തണമെന്ന് യെദ്യൂരപ്പയുടെ ആഹ്വാനത്തോട് മറുപടി പറയുകയായിരുന്നു ഷെട്ടാർ.

യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്രയ്ക്ക് ബിജെപി പാർട്ടി ടിക്കറ്റ് നൽകിയില്ലായിരുന്നെങ്കിൽ മുതിർന്ന നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തില്ലായിരുന്നുവെന്നും ഷെട്ടാർ പറഞ്ഞു. ഹുബ്ലി-ധാർവാഡ് സെൻട്രലിൽ നിന്ന് ജഗദീഷ് ഷെട്ടാർ വിജയിക്കാതിരിക്കാൻ എല്ലാ ബിജെപി നേതാക്കളും പരിശ്രമിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞത്.

  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ

ഷെട്ടാർ ഈ തിരഞ്ഞെടുപ്പിൽ വിജയിക്കരുതെന്ന് ഞാൻ പ്രവർത്തകരോട് പറഞ്ഞു. ഞങ്ങളുടെ സ്ഥാനാർത്ഥി വിജയിക്കണം. ഞങ്ങൾ ഇവിടെ വലിയ റാലികളും പൊതുയോഗങ്ങളും നടത്തും. ഷെട്ടാർ വിജയിക്കാതിരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കും. ഷെട്ടാർ ഈ മണ്ഡലത്തിൽ വിജയിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് എല്ലാ നേതാക്കളും പ്രതിജ്ഞയെടുത്തിട്ടുണ്ട് ഹുബ്ലിയിൽ മാധ്യമ പ്രവർത്തകരോട് യെദ്യൂരപ്പ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts