യെദ്യൂരപ്പയുടെ വീടിന് നേരെ കല്ലേറ്

ബെംഗളൂരു:മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂയൂരപ്പയുടെ വീടിനുനേരെ കല്ലേറ്.

വീട്ടിലേക്ക് തള്ളിക്കയറാനും ശ്രമമുണ്ടായി. വീടിനു മുന്നില്‍ വന്‍ പ്രതിഷേധവും അരങ്ങേറി. ശിവമൊഗ്ഗ ജില്ലയിലെ ശിക്കാരിപുരയിലെ വീടിനുനേരെ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയായിരുന്നു ബംജാര സമുദായത്തില്‍പ്പെടുന്നവരുടെ ആക്രമണം നടന്നത്.

എസ് ടി പട്ടികയില്‍ പ്രത്യേക സംവരണം എന്ന ആവശ്യം അംഗീകരിക്കാത്തതിലുള്ള പ്രതിഷേധമാണ് ബിജെപി നേതാവിന്റെ വീടിന് നേരെയുള്ള അക്രമത്തില്‍ കലാശിച്ചത്. എസ് ടി പട്ടികയില്‍ പ്രത്യേക സംവരണം വേണമെന്ന് ആവശ്യപ്പെട്ട് സമുദായം ഏറെക്കാലമായി പ്രതിഷേധം നടത്തിവരികയാണ്.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

കഴിഞ്ഞ ദിവസം സംവരണക്രമത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. അന്നും തങ്ങളെ തഴഞ്ഞുവെന്നാണ് ഇവരുടെ ആരോപണം. സംവരണത്തെക്കുറിച്ചുള്ള ജസ്റ്റിസ് എജെ സദാശിവ കമിഷന്‍ റിപോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളയണമെന്നും ബംജാര വിഭാഗം ആവശ്യപ്പെട്ടു. സമാധാനപരമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങളെ തമ്മില്‍ തെറ്റിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ റിപോര്‍ട്ട് എന്നാണ് ഇവരുടെ വാദം.

ആയിരത്തിലധികം പേരാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധത്തിന് അണിചേര്‍ന്നത്. പ്രതിഷേധം സംഘര്‍ഷത്തിലേക്കു തിരിഞ്ഞതോടെ പോലീസ് ലാത്തി വീശി. പിന്നാലെ ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ യെദ്യൂയൂരപ്പയുടെയും മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുടെയും കോലം കത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
[masterslider id="10"]

Related posts