കടം കുമിഞ്ഞു കൂടി;3000 കോടിക്ക് ടെക്ക് പാർക്ക് വിൽക്കാൻ മരിച്ച ജി.വി.സിദ്ധാർത്ഥയുടെ കുടുംബം..

ബെംഗളൂരു : കടം കുമിഞ്ഞു കൂടിയതോടെ അതിൽ നിന്ന് രക്ഷപ്പെടാനുള്ള നടപടികളുമായി മരിച്ച കോഫി കിംഗ് ജി.വി. സിദ്ധാർത്ഥയുടെ കുടുംബം. സി സി ഡി യു ടെ ഉടമസ്ഥതയിലുള്ള 90 ഏക്കർ സ്ഥലം വിൽക്കാനുള്ള നടപടിയുമായി ബന്ധപ്പെട്ട് യു എസ് ആസ്ഥാനമായിട്ടുള്ള ബ്ലാക്ക് സ്റ്റോണുമായി ചർച്ച തുടങ്ങി.

ഇതിൽ നിന്ന് 3000 കോടി ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. കടം നൽകിയ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അതിന് അനുകൂലമായി പ്രതികരിച്ചു കഴിഞ്ഞു.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

ജി.വി. സിദ്ധാർത്ഥ ജീവിച്ചിരിക്കുമ്പോൾ തന്നെ തുടങ്ങിയിരുന്ന ചർച്ചകൾ അദ്ദേഹത്തിന്റെ മരണത്തോടെ കൂടുതൽ വേഗത്തിലാക്കുകയായിരുന്നു.

സിസിഡിയുടെ മൊത്തം കടം 6547 കോടി രൂപയാണെന്നാണ് കണക്കുകൾ, അതിൽ പകുതിയോളം ഈ വിനിമയത്തിലൂടെ കുറക്കാം എന്നാണ് കുടുംബം കരുതുന്നത്.

ഉടമകളുടെ (പ്രമോട്ടർ) ഓഹരികളിൽ 75 ശതമാനത്തിലേറെയും പണയപ്പടുത്തി വായ്പയെടുത്തിട്ടുണ്ട്. സിദ്ധാർഥയുടെ മറ്റു സംരംഭങ്ങളുടെ സാമ്പത്തികനിലയും ഭദ്രമല്ല. ബാങ്കുകൾ, സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ,വൻകിട കാപ്പി കർഷകർ തുടങ്ങി ലഭ്യമായ എല്ലാ കേന്ദ്രങ്ങളിലും നിന്ന് കടമെടുത്തതായും അറിവായി.

കഴിഞ്ഞ ഡിസംബറിലാണു സിദ്ധാർഥയും ബ്ലാക്സ്റ്റോണുമായി ചർച്ചകൾ നടന്നത്. ധാരണാപത്രം ഒപ്പുവയ്ക്കാനുള്ള തീരുമാനത്തിൽ ഇരുവരും എത്തിയതായി അടുത്തവൃത്തങ്ങൾ പറയുന്നു. എന്നാൽ, മൈൻഡ്ട്രീ ഓഹരികൾ എൻആൻ ടിക്കു വിൽക്കുന്നതിലായിരുന്നു സിദ്ധാർത്ഥ യുടെ ശ്രദ്ധ. ഈ മേയിലാണ് ഈ ഇടപാട് പൂർത്തിയായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts