സിദ്ധാർത്ഥയുടെ ഭാര്യ കോഫി ഡേ എന്റർപ്രൈസസിന്റെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റേക്കും!

ബെംഗളൂരു: കോഫി രാജാവ് വി.ജി സിദ്ധാർത്ഥയുടെ അകാല വിയോഗത്തെത്തുടർന്ന്,​ അദ്ദേഹത്തിന്റെ ഭാര്യ മാളവിക ഹെഗ്ഡേ,​ കോഫി ഡേ എന്റർപ്രൈസസിന്റെ ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റേക്കുമെന്ന് സൂചന.

നിലവിൽ കമ്പനി ബോർഡ് അംഗമാണ് മാളവിക. കൂടുതൽ ഭാരിച്ച ഉത്തരവാദിത്തങ്ങൾ അവരെ ഏൽപ്പിക്കുന്നത് സംബന്ധിച്ച് ബോർഡ് പിന്നീട് ചർച്ച ചെയ്യും. എന്നാൽ,​ കൂടുതൽ നടപടികളെല്ലാം തന്നെ ഇപ്പോഴത്തെ മാനസിക വിഷമത്തിൽനിന്ന് അവർ കരകയറിയതിന് ശേഷം മാത്രമേ ഉള്ളുവെന്ന് കമ്പനിയോടടുത്ത വൃത്തങ്ങൾ അറിയിച്ചു.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

അതേസമയം,​ സിദ്ധാർത്ഥയുടെ നിര്യാണത്തെത്തുടർന്ന് കമ്പനിയുടെ ഇടക്കാല ചെയർമാനായി ഇൻഡിപെൻഡന്റ് ഡയറക്ടറായിരുന്ന എസ്.വി രംഗനാഥിനെ കഴിഞ്ഞദിവസം നിയമിച്ചിരുന്നു. മുൻ വിദേശകാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ എസ്.എം കൃഷ്ണയുടെ മകളാണ് മാളവിക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ
[masterslider id="10"]

Related posts