ഫ്ലിപ്പ്കാർട്ടിൽ നിന്ന് വേർപിരിഞ്ഞ് ഫോൺപേ

ദില്ലി: ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാർട്ടും ഫോൺപേയും ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ പൂർണ്ണ ഉടമസ്ഥാവകാശം വേർപെടുത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഫോൺപേ, ഒരു പ്രാഥമിക പൊതു ഓഫറിനുള്ള തയ്യാറെടുപ്പിനായി പാരന്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ നിന്ന് വേർപിരിഞ്ഞതായി വെള്ളിയാഴ്ച അറിയിച്ചു. 2020 ഡിസംബറിൽ കമ്പനികൾ ഇതിനെ കുറിച്ച് സൂചന നൽകിയിരുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോൺപേ ഗ്രൂപ്പിനെ 2016 ൽ ഫ്ലിപ്പ്കാർട്ട് ഗ്രൂപ്പ് ഏറ്റെടുത്തത്. കമ്പനി ഇന്ത്യൻ വിപണിക്ക് അനുസൃതമായി ഉൽപ്പന്നങ്ങളും ഓഫറുകളും നിർമ്മിക്കുന്നു, 400 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്, നാലിൽ ഒരു ഇന്ത്യക്കാരൻ ഇപ്പോൾ ഫോൺ പേ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

രാജ്യത്തെ ടയർ 2, 3, 4 നഗരങ്ങളിലും അതിനപ്പുറവും വ്യാപിച്ചുകിടക്കുന്ന 35 ദശലക്ഷത്തിലധികം ഓഫ്‌ലൈൻ വ്യാപാരികളെയും ഫോൺ പേ വിജയകരമായി ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്.

ഫോൺപേ തങ്ങളുടെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ഒക്ടോബറിലാണ് പൂർത്തിയാക്കിയത്. പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐ‌പി‌ഒ) നടത്താൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സിംഗപ്പൂറിൽ നിന്നും ഫോൺപേ ഇന്ത്യയിലെത്തുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ഈ സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്കുള്ള കൂടുമാറ്റം ഫോൺപേ പൂർത്തിയാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
[masterslider id="10"]

Related posts