ബെംഗളൂരുവിലെ നിലവിലെ സാ​ഹ​ച​ര്യം ദുഷ്‌കരം ; ക​മീ​ഷ​ണ​ർ സീ​മ​ന്ത് സി​ങ്

ബെംഗളൂരു: ദു​ഷ്‌​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ബം​ഗ​ളൂ​രു​വി​ൽ നി​ല​വി​ലു​ള്ള​തെ​ന്ന് കഴിഞ്ഞ ദിവസം ചു​മ​ത​ല​യേ​റ്റ പു​തി​യ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സീ​മ​ന്ത് കു​മാ​ർ സി​ങ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ​ഹ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ചെ​യ്തും പൊ​തു​ജ​ന​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും മ​റ്റു​ള്ള​വ​രും ന​ൽ​കു​ന്ന ഫീ​ഡ്‌​ബാ​ക്ക് ശ്ര​ദ്ധി​ച്ചും ഇ​ത് മ​റി​ക​ട​ക്കാ​ൻ ക​ഴി​യും എ​ന്നാ​ണ് പ്ര​തീ​ക്ഷ.

ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തു​ക​യും അ​വ​ർ​ക്ക് ഇ​വി​ടെ താ​മ​സി​ക്കാ​ൻ സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്ന് സി​ങ് കൂട്ടിച്ചേർത്തു.

  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ

ബു​ധ​നാ​ഴ്ച ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്ത് 11 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 56 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കൃ​ത്യ​നി​ർ​വ​ഹ​ണ വീ​ഴ്ച വ​രു​ത്തി​യ​തി​ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ബി. ​ദ​യാ​ന​ന്ദ​യെ​യും, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സി​ങ് വ്യാ​ഴാ​ഴ്ച രാ​ത്രി ബം​ഗ​ളൂ​രു​വി​ന്റെ ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി ചു​മ​ത​ല​യേ​റ്റ​ത്.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

മുൻപ് ബം​ഗ​ളൂ​രു മെ​ട്രോ​പൊ​ളി​റ്റ​ൻ ടാ​സ്‌​ക് ഫോ​ഴ്‌​സി​ൽ അ​ഡീ. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പൊ​ലീ​സാ​യി സി​ങ് സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!
[masterslider id="10"]

Related posts