ബെംഗളൂരു: ബെംഗളൂരു ദുരന്തത്തിൽ റോയൽ ചലഞ്ചേഴ്സ് മാർക്കറ്റിങ് മേധാവി നിഖിൽ സോസലെക്ക് ഇടക്കാല ആശ്വാസമില്ല. ജാമ്യ ഹരജിയിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഹരജിയിൽ മറുപടി സമർപ്പിക്കാൻ കർണാടക സർക്കാർ കൂടുതൽ സമയം അവശ്യപ്പെട്ടു. ബുധനാഴ്ചയായിരിക്കും കർണാടക മറുപടി നൽകുക ഇതിന് ശേഷം ഹരജി കോടതി പരിഗണിക്കും. നിഖിലിനെ ഉടൻ വിട്ടയക്കണമെന്നായിരുന്നു അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകരുടെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല. ജൂൺ അഞ്ചിനാണ് കർണാടക പോലീസ് നിഖിലിനെ അറസ്റ്റ് ചെയ്തത്. സിദ്ധരാമയ്യയുടെ നിർദേശപ്രകാരമായിരുന്നു നടപടി.
Read More