ചിന്നസ്വാമി സ്റ്റേഡിയത്തിൽ വലിയ പരിപാടികൾ നടത്തരുതെന്ന് അന്വേഷണ സമിതി

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൂടുതൽ ആളുകളെത്തുന്ന പരിപാടികൾ സംഘടിപ്പിക്കരുതെന്ന് സമിതി റിപ്പോർട്ട്. ജസ്റ്റിസ് മിഖായേൽ ചുൻഹ കമീഷണൻ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച പരാമർശം. സ്റ്റേഡിയത്തിന്റെ ഡിസൈനും സ്ട്രക്ചറും വലിയ ആളുകൾ എത്തുന്നതിന് അനുകൂല​മല്ലെന്നാണ് റിപ്പോർട്ട്.

ജൂൺ നാലിന് തിക്കിലും തിരക്കിലുപ്പെട്ടുണ്ടായ ദുരന്തം അന്വേഷിക്കുന്നതിനാണ് പ്രത്യേക സമിതിയെ നിയോഗിച്ചത്. ദുരന്തത്തിൽ 11 പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെ ദുരന്തത്തിന്റെ പേരിൽ കർണാടക സർക്കാറിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

വൻ പരിപാടികൾ നടക്കുന്ന വേദികളിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കണമെന്നും സമിതി നിർദേശിച്ചു. ആളുകൾക്ക് സുഗമമായി വരാനും പോകാനും കഴിയുന്ന വേദികളാവണം ഇത്. ഇവിടെ പൊതുഗതാഗത സംവിധാനം വേണം. അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts