ചിന്നസ്വാമി സ്റ്റേഡിയത്തിൽ വലിയ പരിപാടികൾ നടത്തരുതെന്ന് അന്വേഷണ സമിതി

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൂടുതൽ ആളുകളെത്തുന്ന പരിപാടികൾ സംഘടിപ്പിക്കരുതെന്ന് സമിതി റിപ്പോർട്ട്. ജസ്റ്റിസ് മിഖായേൽ ചുൻഹ കമീഷണൻ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച പരാമർശം. സ്റ്റേഡിയത്തിന്റെ ഡിസൈനും സ്ട്രക്ചറും വലിയ ആളുകൾ എത്തുന്നതിന് അനുകൂല​മല്ലെന്നാണ് റിപ്പോർട്ട്. ജൂൺ നാലിന് തിക്കിലും തിരക്കിലുപ്പെട്ടുണ്ടായ ദുരന്തം അന്വേഷിക്കുന്നതിനാണ് പ്രത്യേക സമിതിയെ നിയോഗിച്ചത്. ദുരന്തത്തിൽ 11 പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെ ദുരന്തത്തിന്റെ പേരിൽ കർണാടക സർക്കാറിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. വൻ പരിപാടികൾ നടക്കുന്ന വേദികളിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കണമെന്നും സമിതി…

Read More

ബെംഗളൂരു സ്റ്റേഡിയം ദുരന്തം: അനുമതിയില്ലാതെ ചാർജ് ഷീറ്റ് ഫയൽ ചെയ്യരുത് -ഹൈകോടതി

ബെംഗളൂരു: ജൂൺ നാലിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും ആളുകൾ മരിച്ച സംഭവത്തിൽ അനുമതിയില്ലാതെ ചാർജ് ഷീറ്റ് സമർപ്പിക്കരുതെന്ന് സർക്കാറിനോട് ഹൈകോടതി. ജസ്റ്റിസ് എസ്.ആർ കൃഷ്ണകുമാറാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. റോയൽ ചലഞ്ചേഴ്സ് നൽകിയ ഹരജിയിലാണ് നടപടി. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇതിനിടയിൽ ചാർജ് ഷീറ്റ് സമർപ്പിച്ചാൽ വലിയ നഷ്ടമുണ്ടാകുമെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ പറഞ്ഞു. എന്നാൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളുണ്ടാവില്ലെന്ന് സംസ്ഥാന സർക്കാറും കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാവാൻ ഒരു മാസത്തെ സമയമെങ്കിലും വേണ്ടിവരുമെന്നാണ് സംസ്ഥാന സർക്കാറിന്റെ…

Read More

ബെംഗളൂരു സ്റ്റേഡിയം ദുരന്തം: പൊലീസുകാരുടെ സസ്​പെൻഷനിൽ റിപ്പോർട്ട് തേടി ഹൈകോടതി

ബെംഗളൂരു: സ്റ്റേഡിയം ദുരന്തത്തെ തുടർന്ന് അഞ്ച് പൊലീസുകാരെ സസ്​പെൻഡ് ചെയ്തതില റിപ്പോർട്ട് തേടി കർണാടക ഹൈകോടതി. സംസ്ഥാന സർക്കാറിനോടാണ് ദുരന്തത്തിന് പിന്നാലെയുണ്ടായ സസ്​പെൻഷൻ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി നിർദേശിച്ചിരിക്കുന്നത്. ജൂൺ നാലിന് നടന്ന ദുരന്തത്തിൽ 11 പേർ മരിച്ചിരുന്നു. ജസ്റ്റിസുമാരായ എസ്.ജി പണ്ഡിറ്റ്, ടി.എം നദാഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇതുസംബന്ധിച്ച ഹരജി പരിഗണിച്ചത്. ജീവനക്കാരുടെ സസ്പെൻഷൻ അത്യാവശ്യമാണോ അതോ സ്ഥലംമാറ്റിയാൽ മതിയോയെന്നും കോടതി ആരാഞ്ഞു. ഐ.പി.എസ് ഓഫീസറായ വികാസ് കുമാറിന്റെ സസ്​പെൻഷൻ പിൻവലിച്ച സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെതിരായി സംസ്ഥാന സർക്കാറാണ് കോടതിയിൽ…

Read More

ബെംഗളൂരു സ്റ്റേഡിയം ദുരന്തം: മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സസ്​പെൻഷന് കേന്ദ്രസർക്കാർ അംഗീകാരം

ബെംഗളൂരു: ബെംഗളൂരു സ്റ്റേഡിയം ദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സസ്​പെൻഷന്​ കേന്ദ്രസർക്കാർ അംഗീകാരം. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ ദയാനന്ദ, വികാസ് കുമാർ, ശേഖർ എന്നിവരുടെ സസ്​പെൻഷനാണ് കേന്ദ്രം ഔദ്യോഗികമായി അംഗീകാരം നൽകിയത്. ജൂൺ നാലിന് ആർ.സി.ബിയുടെ വിജയാഹ്ലാദ പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കാനിടയായ സംഭവത്തിൽ വീഴ്ച ചൂണ്ടിക്കാട്ട് ഐ.പി.എസ് ഓഫീസർമാരെ സസ്​പെൻഡ് ചെയ്യാൻ കർണാടക സർക്കാർ കേന്ദ്രത്തോട് ശിപാർശ ചെയ്തിരുന്നു. ഈ ശിപാർശയാണ് ഇപ്പോൾ കേന്ദ്രസർക്കാർ അംഗീകരിച്ചിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ കർണാടക പൊലീസിന് വീഴ്ചപ്പറ്റിയെന്നാണ് സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നത്. ബെംഗളൂരുവിൽ അടുത്തിടെയുണ്ടായ…

Read More
Click Here to Follow Us