ബെംഗളൂരു സ്റ്റേഡിയം ദുരന്തം: മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സസ്​പെൻഷന് കേന്ദ്രസർക്കാർ അംഗീകാരം

ബെംഗളൂരു: ബെംഗളൂരു സ്റ്റേഡിയം ദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സസ്​പെൻഷന്​ കേന്ദ്രസർക്കാർ അംഗീകാരം. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ ദയാനന്ദ, വികാസ് കുമാർ, ശേഖർ എന്നിവരുടെ സസ്​പെൻഷനാണ് കേന്ദ്രം ഔദ്യോഗികമായി അംഗീകാരം നൽകിയത്.

ജൂൺ നാലിന് ആർ.സി.ബിയുടെ വിജയാഹ്ലാദ പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കാനിടയായ സംഭവത്തിൽ വീഴ്ച ചൂണ്ടിക്കാട്ട് ഐ.പി.എസ് ഓഫീസർമാരെ സസ്​പെൻഡ് ചെയ്യാൻ കർണാടക സർക്കാർ കേന്ദ്രത്തോട് ശിപാർശ ചെയ്തിരുന്നു.

  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

ഈ ശിപാർശയാണ് ഇപ്പോൾ കേന്ദ്രസർക്കാർ അംഗീകരിച്ചിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ കർണാടക പൊലീസിന് വീഴ്ചപ്പറ്റിയെന്നാണ് സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നത്. ബെംഗളൂരുവിൽ അടുത്തിടെയുണ്ടായ ഏറ്റവും വലിയ തിരക്കാണ് ആർ.സി.ബി വിജയാഘോഷത്തിനിടെയുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts