കോവിഡ് പ്രതിരോധം; പ്ലാസ്മ ദാതാക്കൾക്ക് 5000 രൂപ നൽകുമെന്ന് ആരോഗ്യവകുപ്പ്

ബെം​ഗളുരു; പ്ലാസ്മ തെറാപ്പി വ്യാപകമാക്കുന്നു, പ്ലാസ്മ തെറാപ്പി വ്യപകമാക്കുന്നതിന്റെ ഭാഗമായി കോവിഡ് രോഗ മുക്തരിൽനിന്ന് പ്ലാസ്മ ശേഖരിക്കാൻ വിപുലമായ സംവിധാനവുമായി ആരോഗ്യവകുപ്പ്.

പ്ലാസ്മ നൽകുന്ന രോഗമുക്തർക്ക് 5000 പ്രോത്സാഹനമായി നൽകാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കൂടുതൽപേർ പ്ലാസ്മദാനം ചെയ്യാൻ സന്നദ്ധരായി എത്തുമെന്നാണ് പ്രതീക്ഷ.

അടുത്തിടെ കോവിഡ് രോഗികൾക്ക് പ്ലാസ്മ തെറാപ്പി നടത്തിയത് സംസ്ഥാനത്ത് വിജയമായിരുന്നു. രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ഗുരുതരരോഗികൾക്ക് പ്ലാസ്മ തെറാപ്പി നടത്തുകയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

എന്നാൽ ആദ്യഘട്ടത്തിൽ കോവിഡ് മുക്തരായ ഒട്ടേറെപ്പേർ പ്ലാസ്മ ദാനം ചെയ്യാൻ മുന്നോട്ടുവന്നിരുന്നെങ്കിലും ക്രമേണ ദാതാക്കളുടെ എണ്ണം കുറഞ്ഞു. കോവിഡ് രോഗമുക്തരായവരുടെ പ്ലാസ്മയിലെ ആന്റിബോഡിയാണ് ചികിത്സയ്ക്ക് സഹായകമാകുന്നത്. ചില പഠനങ്ങൾക്കും പ്ലാസ്മ ഉപയോഗിക്കുന്നുണ്ട്.

കൂടാതെ ദാതാക്കൾക്ക് ആശുപത്രിയിലെത്താനുള്ള സൗകര്യമൊരുക്കാനും ആരോഗ്യവകുപ്പിന് പദ്ധതിയുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
[masterslider id="10"]

Related posts