ബെംഗളൂരുവിൽ ബൈക്ക് അപകടം; രണ്ട് മലയാളികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു ഇലക്ട്രോണിക് സിറ്റി മേല്‍പ്പാലത്തിന് സമീപം നടന്ന ബൈക്ക് അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. രണ്ട് ബൈക്കുകൾ തമ്മില്‍ കൂട്ടിമുട്ടി ആണ് അപകടം സംഭവിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം അപകടത്തിൽ വയനാട് മാനന്തവാടി തലപ്പുഴ സ്വദേശി കട്ടംകൂട്ടില്‍ ഹൗസില്‍ ജിതിന്‍ ജോസ് (27) കോട്ടയം സ്വദേശി സോനു (25) എന്നിവർ ആണ് മരിച്ചത്.

  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ

ഇരുവരും ഇലക്ട്രോണിക്ക് സിറ്റിയില്‍ നിന്നും താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകവേ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോനു സംഭവസ്ഥലത്തുവെച്ചും ജിതിന്‍ ഹെബ്ബഗൗഡിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

ജിതിന്‍ ബെംഗളൂരുവില്‍ സി സി.ടി.വി ജോലികള്‍ ചെയ്തുവരികയായിരുന്നു. സോനു നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. ഇരുവരും ഹൊസ്‌കൂരിലാണ് താമസം. ജിതിന്റെ പിതാവ്: ജോസ്. മാതാവ്: ആനി, സഹോദരി: ജീതു.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്
[masterslider id="10"]

Related posts