കോവിഡ് പ്രതിരോധം വിമർശ‌നത്തിലേക്ക്; ബൂത്തുതല പ്രതിരോധസമിതികളിൽ 50 വയസ്സിന് മുകളിലുള്ളവരെ നിയോഗിക്കുന്നതായി ആരോപണം ശക്തം.

ബെം​ഗളുരു; 50 വയസുകഴിഞ്ഞവരെ ജോലിക്ക് നിയോ​ഗിക്കുന്നതായി ആരോപണം ശക്തമാകുന്നു, ജോലിയിൽനിന്ന് വിരമിച്ചവരെയും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതായി ആരോപണം.

കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തുന്നതിനായി രൂപവത്‌കരിച്ച ബൂത്തുതല സമിതികളിലാണ് ഇവരെ ഉൾപ്പെടുത്തുന്നത്. രോഗം ഗുരുതരമാകാൻ ഏറ്റവും സാധ്യതകൂടുതലുള്ളവരാണ് 50 വയസ്സിന് മുകളിൽ പ്രായമുള്ളവരെന്ന് ആരോഗ്യവകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു..

  ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

എന്നാൽ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അതത് ബൂത്തിന്റെ ചുമതല വഹിച്ച ഉദ്യോഗസ്ഥർ കോവിഡ് ബൂത്തുതല കമ്മിറ്റിയിലും പ്രവർത്തിക്കണമെന്നാണ് സർക്കാരിന്റെ നിർദേശം. കൂടാതെ പ്രത്യേക സാഹചര്യമായതിനാൽ വിരമിച്ച ജീവനക്കാരും കമ്മിറ്റിയിലുണ്ടാകണമെന്നും നിർദേശമുണ്ടായിരുന്നു.

പോലീസിൽ ഉൾപ്പെടെ 50 വയസ്സ് കഴിഞ്ഞവരെ സ്റ്റേഷനുപുറത്ത് ഡ്യൂട്ടിക്ക് നിയോഗിക്കുന്നില്ല. ഈ സാഹചര്യത്തിൽ മറ്റ്‌ സർക്കാർ ജീവനക്കാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് അശാസ്ത്രീയമാണെന്നാണ് ആരോപണം.

കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ ഹോം ക്വാറന്റീൻ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക, കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുക തുടങ്ങിയവയാണ് ചുമതലകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
[masterslider id="10"]

Related posts