ബെംഗളൂരുവിലെ ഈ വർഷത്തെ സീറോ ഷാഡോ ദിനം ഏപ്രിൽ 24ന്

ബെംഗളൂരു: ബെംഗളൂരുവിൽ ഏപ്രിൽ 24ന് സീറോ ഷാഡോ പ്രതിഭാസമുണ്ടാകുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞർ അറിയിച്ചു.

ഉച്ചയ്ക്ക് 12.17ന് നഗരം നിഴൽരഹിതദിനത്തിന് സാക്ഷ്യം വഹിക്കും. തലയ്ക്കുമീതേ സൂര്യൻ ജ്വലിച്ചുനിൽക്കുമ്പോഴും നിഴൽ ഒട്ടും ദൃശ്യമാകാത്ത അവസ്ഥയാണിത്.

വർഷത്തിൽ രണ്ടുതവണ ബെംഗളൂരുവിൽ ഈ പ്രതിഭാസം അനുഭവപ്പെടാറുണ്ട്. ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിലാണിത്.

ഭൂമധ്യരേഖയുടെ 23.5 ഡിഗ്രി മുകളിലേക്കും 23.5 ഡിഗ്രി താഴേക്കുമുള്ള സ്ഥലങ്ങളിലാണ് ഈ പ്രതിഭാസം അനുഭവപ്പെടുക.

  എന്തുകൊണ്ട് സിംഗിൾ ആയി തുടരുന്നു? വ്യക്തിപരമായ ആ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്

ബെംഗളൂരു, ചെന്നൈ, മംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സീറോ ഷാഡോ ദിനം അനുഭവപ്പെടുന്നുണ്ടെന്ന് ആസ്ട്രോഫിസിക്സ് ശാസ്ത്രജ്ഞർ പറഞ്ഞു.

നേരെ മുകളിലൂടെ സൂര്യൻ കടന്നുപോകുമ്പോൾ ചെരിവില്ലാതെ കുത്തനെ നിൽക്കുന്ന വസ്തുക്കളുടെ നിഴൽ പ്രതിഫലിക്കാത്ത അവസ്ഥയാണിത്.

എന്നാൽ ഇത് എല്ലായിടത്തും ഒരേ ദിവസം സംഭവിക്കില്ല. ഓരോ പ്രദേശത്തും ഓരോ ദിവസങ്ങളിലായാണ് ഇത് നടക്കുന്നത്.

സീറോ ഷാഡോ ഡേയുടെ മറ്റൊരു പ്രത്യേകത, ഇതിന്‍റെ ദൈർഘ്യമാണ്. ഇതിന്റെ പ്രഭാവം ഒന്നര മിനിറ്റ് വരെ നീണ്ടു നിൽക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം
[masterslider id="10"]

Related posts