ഡ്രൈവറില്ലാ കാറിന്റെ പരീക്ഷണ ഓട്ടം നടത്തി.

ബെം​ഗളുരു; ബെംഗളൂരുവിലെ ബി.ടി.ഐ-ഫ്ളുക്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനി ഡ്രൈവറില്ലാത്ത കാറിന്റെ പരീക്ഷണയോട്ടം നടത്തി.

ബെംഗളൂരുവിലെ സംരംഭകനായ അശ്വിൻ മഹേഷാണ് ഡ്രൈവറില്ലാതെ നീങ്ങുന്ന കാറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഇത്തരത്തിൽ ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന മഹീന്ദ്രയുടെ കാറിലാണ് മാറ്റങ്ങൾ വരുത്തി പരീക്ഷണത്തിനായി ഉപയോഗിച്ചത്.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

സാധാരണ ഉപയോഗിക്കുന്ന കാർ കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് ഡ്രൈവറില്ലാതെ നീങ്ങുന്ന വിധത്തിലാക്കുകയായിരുന്നു. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വേറാണ് വാഹനത്തെ നിയന്ത്രിക്കുന്നത്.

കൂടാതെ ക്യാമറകളും സെൻസറുകളും ഉപയോഗിച്ചാണ് ഡ്രൈവറില്ലാ കാർ സാധ്യമാക്കിയിട്ടുള്ളത്.

പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിലാണെന്ന് കമ്പനി പ്രതിനിധി അംഗാദ് ഗാഡ്ഗിൽ വ്യക്തമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts