കർണാടകയിൽ കടുവകൾ ചത്ത സംഭവം; വിഷം നൽകിയ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ എം.എം ഹിൽസിൽ കടുവകൾ ചത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പെൺകടുവയും നാല് കുട്ടികളുമാണ് ചത്തത്. പശുവിനെ കൊന്ന ദേഷ്യത്തിന് മാദുരാജു എന്നയാൾ കടുവയെ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.

പശുവിന്റെ മാംസത്തിൽ വിഷംവെച്ച് ഇയാൾ കടുവകളെ കൊല്ലുകയായിരുന്നു. ഇയാൾക്ക് സഹായം നൽകിയ നാഗരാജു എന്നയാളിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്.

നേരത്തെ മലായി മഹാദേശ്വര വന്യജീവി സങ്കേതത്തിൽ അമ്മയും നാല് കുഞ്ഞുങ്ങളുമുൾപ്പെടെ അഞ്ച് കടുവകൾ ചത്ത സംഭവം അന്വേഷിക്കാൻ കേന്ദ്രം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിരുന്നു.

  യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കി.

സംഭവത്തിൽ വനംവകുപ്പിന്റെ ഉന്നതതല അന്വേഷണവും ഇതോടൊപ്പം നടക്കുമെന്നും അറിയിച്ചിരുന്നു. ജൂൺ 26 ന് പുറത്തിറക്കിയ ഉത്തരവിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രണ്ടംഗ എസ്‌.ഐടി രൂപീകരിച്ചതായും സംസ്ഥാന സർക്കാർ ഉന്നതതല സമിതിക്ക് നൽകിയതിന് സമാനമായ സമയപരിധി നൽകിയതായും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ ബെംഗളൂരുവിലെ റീജിയണൽ ബ്യൂറോയിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഹരിണി വി, വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയിലെ സൗത്ത് റീജിയണിലെ ഫോറസ്റ്റ്സ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ തേൻമൊഴി വി എന്നിവരാണ് സമിതി അംഗങ്ങൾ. 14 ദിവസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപാനത്തെ തുടർന്ന് തർക്കം; യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിമാനത്താവളത്തിൽ കടുവ; നിരീക്ഷണം ശക്തമാക്കി; കടുവ വളപ്പിനുള്ളിൽത്തന്നെ എന്ന് നിഗമനം
[masterslider id="10"]

Related posts

Click Here to Follow Us