ബെംഗളൂരു : ചാമരാജനഗറിൽ കടുവയും നാല് കുഞ്ഞുങ്ങളും ചത്ത സംഭവത്തിൽ കാരണം പശുവിൻ്റെ ജഡത്തിൽ നിന്നേറ്റ വിഷബാധയെന്ന് റിപ്പോർട്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നാണ് ഈ കാര്യം വ്യക്തമായതെന്ന് ചാമരാജനഗർ സർക്കിൾ വനം ചീഫ് കൺസർവേറ്റർ ടി. ഹിരാലാൽ പറഞ്ഞു.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. കടുവകളുടെ ആന്തരികാവയവങ്ങളും സാമ്പിളുകളും പരിശോധനക്കായി ലാബിലേക്ക് അയച്ചു.
പകുതി ഭക്ഷിച്ച പശുവിൻ്റെ സാമ്പിളുകളും പരിശോധനക്ക് അയച്ചു. ഏത് വിഷമാണ് ഉള്ളിൽ പ്രവേശിച്ചത് എത്ര വിഷം ഉപയോഗിച്ചു തുടങ്ങിയ വിവരങ്ങൾ ലഭിക്കണം.
കടുവക്ക് ഏകദേശം 10 വയസ്സും, കുഞ്ഞുങ്ങൾക്ക് ഏകദേശം എട്ട് മുതൽ 10 മാസം വരെ പ്രായവുമാണ് കണക്കാണുന്നത് മൂന്ന് ദിവസം മുമ്പ് ജീവഹാനി സംഭവിച്ചെന്നാണ് നിഗമനം.
അതെസമയം പശുവിൻ്റെ ജഡത്തിൽ വിഷം ചേർത്ത് മനഃപൂർവം കാട്ടിനുള്ളിൽ സൂക്ഷിച്ചതാണോ എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.
ഇവയ്‌ക്കെല്ലാം പുറമേ വനം നിരീക്ഷകർക്കും ഗാർഡുകൾക്കും കൃത്യമായി ശമ്പള വിതരണം നടത്തിയിട്ടില്ലേയെന്നും പട്രോളിങ് സംവിധാനത്തിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നതായി സി.സി.എഫ് വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.