അമേരിക്കയില്‍ ജയിച്ചാലും തമിഴ്‌നാട്ടില്‍ ജയിക്കുമെന്ന് ബി.ജെ.പി കരുതേണ്ട -ഡി.എം.കെ

ചെന്നൈ: അമേരിക്കയില്‍ ജയിച്ചാലും തമിഴ്‌നാട്ടില്‍ ജയിക്കുമെന്ന് ബി.ജെ.പി കരുതേണ്ടെന്ന് ഡി.എം.കെ. പാര്‍ട്ടി വക്താവ് ഡോ.സയീദ് ഹഫീസുല്ലയാണ്
അമിത് ഷായുടെ മധുരയിലെ പ്രസ്താവനക്ക് മറുപടിയുമായി രംഗത്തെത്തിയത്. അമേരിക്കയില്‍ ബി.ജെ.പി ജയിക്കാന്‍ വിദൂര സാധ്യതയെങ്കിലും ഉണ്ട്. എന്നാല്‍, തമിഴ്‌നാട്ടില്‍ ആ സാധ്യതപോലുമില്ല. 39,000 കോടിയുടെ അഴിമതി ആരോപണമുയര്‍ത്തി സങ്കല്‍പ്പലോകത്താണ് ബി.ജെ.പിയുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ വ്യക്തമാക്കിയിരുന്നു. മധുരയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാറുണ്ടാക്കി. ബംഗാളിലും തമിഴ്‌നാട്ടിലും അടുത്ത വര്‍ഷം സര്‍ക്കാറുണ്ടാക്കുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.

  ഈദ് മിലാദ്: ബെംഗളൂരുവിലും നഗരത്തിലെ പ്രധാന റോഡുകളിലും ഇന്ന് ഗതാഗത നിയന്ത്രണം

ബി.ജെ.പി പ്രവര്‍ത്തകരുടെ യോഗം തമിഴ്‌നാട്ടില്‍ മാറ്റം കുറിക്കുമെന്നും ഇവിടത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts