കൊച്ചി : കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് കടന്ന് കളഞ്ഞ് രണ്ട് കുട്ടികള്‍. ജീവനക്കാര്‍ക്ക് നേരെ കത്തി വീശിയാണ് ജുവനൈല്‍ ഹോമില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്. സംഭവത്തിൽ തൃക്കാക്കര പൊലീസിൻ്റെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. രാത്രി ഏകദേശം 8 മണിയോടെയാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. ഉടൻ തന്നെ ജീവനക്കാർ പൊലീസിനെ അറിയിച്ചു. കുട്ടികള്‍ ഒളിച്ചിരിക്കാനും, പോവാനും സാധ്യതയുള്ള എല്ലായിടത്തും തിരച്ചില്‍ നടത്തിവരുന്നതായി പൊലീസ് വ്യകത്മാക്കി.
Read MoreDay: 9 June 2025
ഡോക്ടറെ പരസ്യമായി ശകാരിച്ച സംഭവം; വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് മന്ത്രി
ഗോവ: ഗോവ മെഡിക്കൽ കോളജിലെ ചീഫ് മെഡിക്കൽ ഓഫീസറെ എല്ലാവരും നോക്കി നിൽക്കെ ശകാരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ആരോഗ്യമന്ത്രി. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് താൻ അങ്ങനെ പെരുമാറിയതെന്നും ഡോക്ടർമാരുടെ സമൂഹത്തെ താൻ മാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അതെസമയം ഡോക്ടർക്ക് വേദന ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി വിശ്വജിത്ത് റാണെ കൂട്ടിച്ചേർത്തു. ഗോവ മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രോഗിയുടെ പരാതിയെ തുടർന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തുകയായിരുന്നു. ആശുപത്രിയിലെത്തിയ മന്ത്രി, ചീഫ് മെഡിക്കൽ ഓഫീസറെ പരസ്യമായി…
Read Moreഓൺലൈൻ വഴി അനധികൃതമായി തിരുപ്പതി ലഡ്ഡു വിൽപന നിരോധിച്ചു
ബെംഗളൂരു : ‘തിരുപ്പതി ലഡ്ഡു’ അനധികൃതമായി വിൽക്കുന്ന ഓൺലൈൻ വിൽപ്പന സ്ഥാപനങ്ങൾക്കും വിൽപ്പനക്കാർക്കുമെതിരെ തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് (ടിടിഡി) നിയമനടപടി സ്വീകരിച്ചു. പുഷ്മികാർട്ട് (മഹിത എൽഎൽസി), ട്രാൻസാക്റ്റ് ഫുഡ്സ് ലിമിറ്റഡ് എന്നിവയുൾപ്പെടെ ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കും വിൽപ്പനക്കാർക്കും നോട്ടീസ് നൽകി. പുഷ്മൈകാർഡിന് നിയമപരമായ നോട്ടീസ് നൽകുകയും ‘തിരുപ്പതി ലഡ്ഡു’ അവരുടെ ഉൽപ്പന്ന പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. മറ്റ് വിൽപ്പനക്കാരും തിരുപ്പതി ലഡ്ഡു അവരുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. “തിരുപ്പതി ലഡ്ഡു വെറുമൊരു ഉൽപ്പന്നമല്ല; അത് ആത്മീയവും സാംസ്കാരികവുമായ മൂല്യമുള്ള…
Read Moreചിന്നസ്വാമി സ്റ്റേഡിയ ദുരന്തം; സ്ഥാനം രാജിവെച്ച് കർണാടക ക്രിക്കറ്റ് അസോ.സെക്രട്ടറിയും, ട്രഷററും
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൻ്റെ ഐ.പി.എൽ വിജയാഘോഷത്തിനിടെ 11 പേർ മരിച്ച സംഭവത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി എ. ശങ്കറും, ട്രഷറർ ഇ.എസ്. ജയറാമും സ്ഥാനങ്ങൾ രാജിവെച്ചു. പൊതുജന പ്രതിഷേധത്തിനും, നിയമപരിശോധനയ്ക്കും ഇടയെയാണ് രാജി. തീരുമാനത്തിന് പിന്നിലെ കാരണം ‘ധാർമിക ഉത്തരവാദിത്തം’ ആണെന്ന് ഇരുവരും വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉണ്ടായ ദൗർഭാഗ്യകരവുമായ സംഭവങ്ങളിൽ തങ്ങളുടെ പങ്ക് മനഃപൂർവമല്ലെന്നും എന്നാൽ ധാർമികത എന്നിരിക്കെ നിലവിലുള്ള ഉത്തരവാദിത്വങ്ങൾ രാജിവെക്കുന്നു എന്ന് വ്യക്തമാക്കുകയായിരുന്നു ഇരുവരും.
Read Moreഹണിമൂണിനിടെ ഭര്‍ത്താവിന്റെ കൊലപാതകം; യുവതി അറസ്റ്റില്‍
മേഘാലയയില്‍ ഹണിമൂണിനിടെ കാണാതാവുകയും തിരച്ചിലില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. 28 കാരനായ രാജ രഘുവംശിയുടെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നാണ് സോനത്തിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സോനം രഘുവംശി ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി മേഘാലയ ഡിജിപി ഇദാഷിഷ നോങ്റാങ് പറഞ്ഞു. ഹണിമൂണ്‍ സമയത്ത് സോനം വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായും ഡിജിപി പറഞ്ഞു. ദമ്ബതികള്‍ മെയ് മാസത്തിലാണ് മേഘാലയയില്‍ എത്തിയത്. മെയ് 23 ന് സൊഹ്റ (ചിറാപുഞ്ചി) പ്രദേശത്താണ്…
Read Moreഒറ്റയ്ക്ക് 500 കോടി നേടി ലാലേട്ടൻ; ചോട്ട മുംബൈക്കും കോടി കിലുക്കം
2025 മോഹൻലാലിന്റ് വർഷമാണെന്ന് സൂചിപ്പിക്കുന്ന രീതിയിലുള്ള കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഈ വർഷം പുറത്തിറങ്ങിയ രണ്ട് സിനിമകളിൽ നിന്ന് മാത്രം 500 കോടി രൂപയാണ് മോഹൻലാൽ നേടിയത്. പൃഥ്വിരാജിന്റെ സവിധാനത്തിൽ പുറത്തിറങ്ങിയ എമ്പുരാൻ 265.5 കോടിയാണ് നേടിയത്. പിന്നാലെയെത്തിയ തരുൺ മൂർത്തി ചിത്രം തുടരും 234 കോടിയും നേടി. ഇതോടെ മേയിൽ തന്നെ 500 കോടി എന്ന നേട്ടവും മോഹൻ ലാൽ പിന്നിട്ടു. ബോളിവുഡിലെ മുൻനിര താരങ്ങൾ പോലും വൻ വിജയമില്ലാതെ ഇക്കൊല്ലം വലയുന്നതിനിടെയാണ് ലാലേട്ടന്റെ മോളിവുഡിലെ ഒറ്റയാൾ കുതിപ്പ്. റീ റിലീസിൽ…
Read Moreബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയിൽ അപകടം: രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ബെംഗളൂരു : ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് ഹൈവേയിൽ മറ്റൊരു ദാരുണമായ അപകടം സംഭവിച്ചു . കാർ ഡിവൈഡറിൽ ഇടിച്ചുകയറി രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു . ജില്ലയിലെ മാലൂർ താലൂക്കിലെ എടഗിനബെലെ ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം. രാജസ്ഥാൻ സ്വദേശികളായ അശോക് (28), മോഹൻ ലാൽ (32) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മാലൂർ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
Read Moreഇന്ത്യയിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ എക്സ്.എഫ്.ജി വേരിയന്റും
ന്യൂഡൽഹി: രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ എക്സ്.എഫ്.ജി വേരിയന്റിന്റെ സാന്നിധ്യം. 160 കേസുകളാണ് ഇതരത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണിന്റ് മറ്റൊരു വകഭേദമായ എക്സ്.എഫ്.ജി മനുഷ്യശരീരത്തിന്റെ പ്രതിരോധശേഷിയെ അതിവേഗം തകർക്കും. കാനഡയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. തമിഴ്നാടും കേരളവുമാണ് രണ്ടും മുന്നും സ്ഥാനങ്ങളിൽ. ഗുജറാത്ത്,ആന്ധ്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഇത് റിപ്പോർട്ട് ചെയ്തു. അതെ സമയം ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 6000 കടന്നു. 6491 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളത്. ഇതിൽ 1957 പേരും കേരളത്തിലാണ്…
Read Moreതിരക്കിനിടയിൽ ബസിൽ കയറുന്നതിനു മുൻപ് ശ്രദ്ധിക്കുക… തീർച്ചയായും വായിച്ചിരിക്കേണ്ട വാർത്ത
ബെംഗളൂരു : തിരക്കേറിയ സമയങ്ങളിൽ ബസിൽ കയറുന്ന സ്ത്രീകളെ ലക്ഷ്യം വച്ചുകൊണ്ട് അവരുടെ സ്വർണ്ണാഭരണങ്ങൾ കവർന്നിരുന്ന ഒരു സംഘത്തെ അറസ്റ്റ് ചെയ്ത് ഹാസൻ പോലീസ്. ബസുകളിൽ മോഷണം നടത്തുന്ന മുഴുവൻ സംഘത്തിലും സ്ത്രീകളുണ്ട് എന്നാണ് പോലീസ് റിപ്പോർട്ട്. കള്ളന്മാർക്കായി കെണിയൊരുക്കിയ ഇൻസ്പെക്ടർ പ്രദീപ്, പിഎസ്ഐ അഭിജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിൽ ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ കുപ്പം ഗ്രാമത്തിലെ ശശി (35), മാധവി (40), അകില (30), വിദ്യ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ നിന്ന് 35 ഗ്രാം തൂക്കമുള്ള സ്വർണ്ണമാല, 22 ഗ്രാം…
Read Moreബെംഗളൂരു ദുരന്ത സാഹചര്യം: സിദ്ധരാമയ്യയെയും, ഡി.കെ. ശിവകുമാറിനെയും ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്
ബെംഗളൂരു: കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ആർസിബി കീരീട നേട്ടത്തിന് പിന്നാലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന വിജയാഘോഷത്തിനിടെ 11 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവം സർക്കാരിന് നേരേ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ രാഹുൽഗാന്ധിയെ കാണാനാണ് ഇരുവർക്കും നിർദേശം നൽകിയിരിക്കുന്നത്. സര്‍ക്കാര്‍ പരിപാടിയുമായി ബന്ധപ്പെട്ട് ശിവകുമാര്‍ നിലവില്‍ ഡല്‍ഹിയിലാണുള്ളത്. അതെസമയം സിദ്ധരാമയ്യ ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് പുറപ്പെടും. ദുരന്തത്തിന് പിന്നാലെ (സ്റ്റേഡിയം ദുരന്തം) സംഭവിക്കാൻ പാടില്ലാത്ത…
Read More