ഡോക്ടറെ പരസ്യമായി ശകാരിച്ച സംഭവം; വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് മന്ത്രി

ഗോവ: ഗോവ മെഡിക്കൽ കോളജിലെ ചീഫ് മെഡിക്കൽ ഓഫീസറെ എല്ലാവരും നോക്കി നിൽക്കെ ശകാരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ്‌ ആരോഗ്യമന്ത്രി.

പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് താൻ അങ്ങനെ പെരുമാറിയതെന്നും ഡോക്ടർമാരുടെ സമൂഹത്തെ താൻ മാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

അതെസമയം ഡോക്ടർക്ക് വേദന ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി വിശ്വജിത്ത് റാണെ കൂട്ടിച്ചേർത്തു.

ഗോവ മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രോഗിയുടെ പരാതിയെ തുടർന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തുകയായിരുന്നു.

  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത

ആശുപത്രിയിലെത്തിയ മന്ത്രി, ചീഫ് മെഡിക്കൽ ഓഫീസറെ പരസ്യമായി ശാസിക്കുകായിരുന്നു. ഉടനെ തന്നെ ഡോക്ടറെ സസ്പെൻഡ് ചെയ്യാനും ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. വിശദീകരണം തന്നാലും താൻ ആരോഗ്യമന്ത്രിയായിരിക്കും വരെ ജോലിയിൽ തിരികെ എടുക്കില്ലെന്നായിരുന്നു മന്ത്രിയുടെ ഭീഷണി.

അതെസമയം സംഭവം വിവാദയത്തിന് പിന്നാലെ നിരവധി പേർ മന്ത്രിയുടെ പ്രവൃത്തിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് മന്ത്രി വിവാദത്തിൽ നിന്നും തലയൂരിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
[masterslider id="10"]

Related posts