കത്തികാട്ടി ജീവനക്കാരെ ഭീതിയിലാഴ്ത്തി; കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ കടന്നുകളഞ്ഞു

കൊച്ചി : കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് കടന്ന് കളഞ്ഞ് രണ്ട് കുട്ടികള്‍. ജീവനക്കാര്‍ക്ക് നേരെ കത്തി വീശിയാണ് ജുവനൈല്‍ ഹോമില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്. സംഭവത്തിൽ തൃക്കാക്കര പൊലീസിൻ്റെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. രാത്രി ഏകദേശം 8 മണിയോടെയാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. ഉടൻ തന്നെ ജീവനക്കാർ പൊലീസിനെ അറിയിച്ചു. കുട്ടികള്‍ ഒളിച്ചിരിക്കാനും, പോവാനും സാധ്യതയുള്ള എല്ലായിടത്തും തിരച്ചില്‍ നടത്തിവരുന്നതായി പൊലീസ് വ്യകത്മാക്കി.

Read More
Click Here to Follow Us