ഭർത്താവ് ഫോണ്‍ വാങ്ങി നൽകിയില്ല; 22കാരി ജീവനൊടുക്കി

ആരവല്ലി : ഗുജറാത്തിലെ ആരവല്ലിയില്‍ 22കാരി ജീവനൊടുക്കി. നേപ്പാള്‍ സ്വദേശിയായ ഊര്‍മിള ഖാനന്‍ റിജാന്‍ ആണ് മരിച്ചത്. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാന്‍ യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്.

നേപ്പാള്‍ സ്വദേശിയായ ഊര്‍മിള ഭര്‍ത്താവിനും കുട്ടിക്കുമൊപ്പം ഗുജറാത്തിലെ മൊദാസയിലാണ് താമസിച്ചിരുന്നത്. ഇരുവരും ചേർന്ന് ഒരു ചൈനീസ് ഭക്ഷണശാല നടത്തുകയാണ്. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിത്തരണമെന്ന് ഊര്‍മിള ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഭര്‍ത്താവ് ഇത് നിരസിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും പിന്നാലെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.

പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചുവെന്നും പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
[masterslider id="10"]

Related posts