കോവിഡ് വാക്സിനാണ് ഹൃദയാഘാത മരണങ്ങൾക്ക് കാരണമെന്ന പ്രസ്താവന; കർണാടക മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ബി.ജെ.പി

ബെംഗളൂരു: കോവിഡ് വാക്സിനാണ് ഹൃദയാഘാത മരണങ്ങൾക്ക് കാരണമെന്ന പ്രസ്താവനയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാപ്പ് പറയണമെന്ന് ബി.ജെ.പി. പ്രസ്താവനയിൽ മുഖ്യമന്ത്രി നിരുപാധികം മാപ്പ് പറയണമെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, എയിംസ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങൾ കോവിഡ് വാക്സിനും ഹൃദയാഘാതവും തമ്മിൽ ബന്ധമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ സിദ്ധരാമയ്യ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും ആവശ്യപ്പെട്ടു.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

കർണാടകയിലെ ഹാസനിൽ ഹൃദയാഘാതം മൂലം ആളുകൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. കോവിഡ് വാക്സിനാണോ മരണത്തിന് കാരണമെന്നത് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അതിവേഗത്തിൽ കോവിഡ് വാക്സിന് അനുമതി നൽകി വിതരണം ചെയ്തത് ചിലപ്പോൾ മരണങ്ങൾക്ക് കാരണമായിട്ടുണ്ടാകാമെന്ന് സിദ്ധരാമയ്യ എക്സിൽ കുറിച്ചിരുന്നു. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
[masterslider id="10"]

Related posts