ആർ.സി.ബി താരത്തിനെതിരെ ലൈംഗിക പീഡനത്തിന് കേസ്

ഗാസിയാബാദ്: റോയൽ ചലഞ്ചേഴ്സ് താരം യഷ് ദയാലിനെതിരെ ലൈംഗിക പീഡന കേസ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. പരാതിക്കാരിയുടേയും ദയാലിന്റേയും മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

ഇന്ദ്രിപുരം പൊലസാണ് യഷ് ദയാലിനെതിരെ കേസെടുത്തത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂൺ 21നാണ് യുവതി പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

ജൂൺ 24ന്​ പെൺകുട്ടി തന്നെ പരാതിയുടെ വിവരങ്ങൾ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ജൂൺ 27ന് പെൺകുട്ടി പൊലീസിന് രേഖാമൂലം പരാതി നൽകുകയും ചെയ്തു. തെളിവായി ഫോൺകോൾ വിവരങ്ങൾ, ചാറ്റ് സ്ക്രീൻഷോട്ട്, വിഡിയോ കോൾ എന്നിവയും പൊലീസിന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
[masterslider id="10"]

Related posts