‘കൗ​മാ​ര​ക്കാ​രി​ൽ വർധിക്കുന്ന ‘ഡി​ജി​റ്റ​ല്‍ ആ​സ​ക്തി’ ജാഗ്രതയോടെ കാണേണ്ട വിഷയം’ -നിം​ഹാ​ന്‍സ്

ബെംഗളൂരു : സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം, ലൈ​വ് സ്ട്രീ​മി​ങ്, ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​രം തുടങ്ങിയവയുടെ ച​തി​ക്കു​ഴി​യി​ല്‍ അകപ്പെടുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നതായി കണ്ടെത്തൽ.

നിം​ഹാ​ന്‍സ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രുടേതാണ് കണ്ടെത്തൽ. ഇതിൽ നിന്ന് മോചനം ആവശ്യപ്പെട്ട് സഹായം അഭ്യർത്ഥിച്ച് എത്തുന്നവരും നിരവധിയാണ്.

സാ​ങ്കേ​തി​ക ആ​സ​ക്തി ചി​കി​ത്സി​ക്കു​ന്ന സ​ര്‍വി​സ് ഫോ​ര്‍ ഹെ​ല്‍ത്തി യൂ​സ് ഓ​ഫ് ടെ​ക്നോ​ള​ജി (ഷ​ട്ട്) ക്ലി​നി​ക്കി​ൻ്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏറെ ശ്രദ്ധിക്കേണ ഒന്നാണിത്.

കൗ​മാ​ര​ക്കാ​രി​ല്‍ ഗെ​യി​മി​ങ് ഡി​സോ​ര്‍ഡ​ര്‍ ക​ണ്ടു​വ​രു​ന്നു​വെ​ങ്കി​ലും പു​ത്ത​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​ക​ളാ​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍, ഫാ​ന്‍ അ​ധി​ഷ്ഠി​ത ലൈ​വ് സ്ട്രീ​മി​ങ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ എന്നിവ വർധിച്ചു വരുന്നതായി ക്ലി​നി​ക് അ​ധി​കൃ​ത​ര്‍ വ്യക്തമാക്കുന്നു.

ഓ​ണ്‍ലൈ​ന്‍ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ര്‍മാ​രു​ടെ വാ​ലി​ഡേ​ഷ​ന്‍ ല​ഭി​ക്കു​ക, വെ​ര്‍ച്വ​ല്‍ ഗി​ഫ്റ്റി​ങ്, നി​ശ്ചി​ത തു​ക ന​ല്‍കി​യു​ള്ള ചാ​ന​ല്‍ സ​ബ്സ്ക്രി​ബ്ഷ​ന്‍ തുടങ്ങിയ കാര്യങ്ങൾക്കായി കൗ​മാ​ര​ക്കാ​ര്‍ തങ്ങളുടെ സ​മ​യ​ത്തിൻ്റെയും, പണത്തിൻ്റെയും നല്ലൊരു ഭാഗം ചെലവഴിക്കുന്നതായും കണ്ടെത്തി.

ഇത്തരം സാഹചര്യങ്ങളിലേയ്ക്ക് കുട്ടികൾ പോകുന്നതിനെ ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്തി, അവരെ ശരിയായ തരത്തിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി പിന്തിപ്പിക്കണമെന്നും, ആവശ്യമെങ്കിൽ മെച്ചപ്പെട്ട കൗൺസിലിംഗ് നൽകാൻ തയ്യാറാകണമെന്നും നിം​ഹാ​ന്‍സ് അധികൃതർ അഭിപ്രായപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts