ആര്‍ക്കും മനസിലാകാത്ത കുറിപ്പടി വേണ്ട ഡോക്ടറേ… ; കർശന നിര്‍ദേശവുമായി ഉപഭോക്തൃ കോടതി

ഡോക്ടര്‍ രോഗികൾക്ക് എഴുതി നൽകുന്ന മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതായിരിക്കണമെന്ന നിര്‍ദേശവുമായി ഉപഭോക്തൃ കോടതി. മെഡിക്കൽ രേഖകൾ കൃത്യസമയത്ത് രോഗികള്‍ക്ക് ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി. എറണാകുളം പറവൂര്‍ സ്വദേശി നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതിയുടെ നിർണായക ഇടപെടല്‍. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ടാണ് പറവൂര്‍ സ്വദേശി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ആരോഗ്യരംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്തുന്നതിന് ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്ന രീതിയില്‍ എഴുതണമെന്നാണ് കോടതി കർശനമായി നിർദേശിച്ചിരിക്കുന്നത്. രോഗികള്‍ക്ക് മെഡിക്കല്‍ രേഖകള്‍ കിട്ടുന്നതിനുള്ള കാലതാമസം പരിഹരിക്കണമെന്നും കൂട്ടിച്ചേർത്തു. ഭരണഘടന…

Read More

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

തൃശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും ഒന്നും മനഃപൂര്‍വം ചെയ്തതല്ല എന്നും ഷൈൻ ടോം പറഞ്ഞു. താൻ ആരാധിച്ച വ്യക്തിയിൽ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയതെന്നും ഷൈനിനോട് ബഹുമാനം മാത്രമാണുള്ളതെന്നും വിൻസി അലോഷ്യസ് പറഞ്ഞു. ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതിൽ ദുഃഖമുണ്ടെന്നും വിൻസി കൂട്ടിച്ചേർത്തു. സൂത്രവാക്യം സിനിമയുടെ പ്രമോഷനായാണ്…

Read More

ഹോം വർക്ക് ചെയ്യാത്തതിന് അടിച്ചു; അധ്യാപകരെ സ്കൂളിൽ കയറി തല്ലി വിദ്യാർത്ഥിയുടെ കുടുംബം

ഹോം വർക്ക് ചെയ്യാത്ത വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതിനെ തുടർന്ന് സ്കൂളിൽ കയറി അധ്യാപകരെ തല്ലി കുടുംബം. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. രാകേഷ് രഞ്ജൻ ശ്രീ വാസ്തവ എന്ന അധ്യാപകനാണ് മർദനമേറ്റത്. ജൂലൈ അഞ്ചാം തീയതിയാണ് സംഭവം നടന്നത്. വിദ്യാർത്ഥിയെ കുടുംബം ആക്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്. ബിഹാറിലെ ഷാവാസ്പൂർ മിഡിൽ സ്‌കൂളിലാണ് നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്. ഹോം വർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതും ശകാരിച്ചതും വീട്ടുകാർക്ക് ഇഷ്ടപ്പെടാത്തതിനാലാണ് ആക്രമിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ…

Read More

ജ്യോതി മൽഹോത്രയ്‌ക്കൊപ്പം വന്ദേഭാരതിൽ യാത്ര ചെയ്‌ത്‌ വി മുരളീധരനും; ടൂറിസം വകുപ്പിനെതിരായ വിമർശനത്തിനിടെ വെട്ടിലായി ബി.ജെ.പി

ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേ ഭാരതത്തിന്റെ കേരളത്തിലെ ആദ്യ യാത്രയിൽ ബിജെപി നേതാക്കളും. സംസ്ഥാന ടൂറിസം വകുപ്പിനെതിരെ ക്യാമ്പയിൻ ശക്തമാക്കുന്നതിനിടയിലാണ് ബിജെപി നേതാക്കളെ വെട്ടിലാക്കി പുതിയ ദൃശ്യങ്ങൾ പുറത്തുവന്നത്. വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ ബിജെപി നേതാക്കളായ വി മുരളീധരനും, കെ സുരേന്ദ്രനും ഒപ്പമുള്ളതാണ് പുതിയ ദൃശ്യങ്ങൾ. വി മുരളീധരൻ വന്ദേഭാരതിനെ കുറിച്ച് ജ്യോതി മൽഹോത്രയോട് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

Read More

‘ബെംഗളൂരു ടു കേരളം’ പതിവ് ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാക്കനി; ഓണയാത്ര ആശങ്കയിൽ

ബെംഗളൂരു : ഓണത്തിന് വേഗത്തിൽ നാട്ടിലെത്താൻ മിതമായ നിരക്കിൽ ടിക്കറ്റ് തേടിയുള്ള ഓട്ടത്തിലാണ് ബെംഗളുരു മലയാളികൾ. സെപ്റ്റംബർ അഞ്ചിനാണ് തിരുവോണം. മുന്നേയുള്ള 3,4 ദിവസങ്ങളിൽ കേരളത്തിലേക്കുള്ള സ്ഥിരം ട്രെയിനുകളിലെ ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ച് നിമിഷ നേരത്തിനുള്ളിൽ തന്നെ തീർന്നു. നിലവിലെ ടിക്കറ്റ് ഒഴിവ് **************************** കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസിൽ ഉത്രാടദിനത്തിൽ (4ന്) സ്ലീപ്പറിൽ 125, തേഡ് എസിയിൽ 69, സെക്കൻഡ് എസിയിൽ 35, മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിലെ സ്ലീപ്പറിൽ 65, ത്രി ടയർ എസിയിൽ 37, മലബാറിലേയ്ക്ക് സേലം വഴിയുള്ള യശ്വന്തപുര–കണ്ണൂർ എക്സ്പ്രസിലെ സ്ലീപ്പറിൽ…

Read More

ടോമിയും, ഷൈനിയും വാഗ്‌ദാനം ചെയ്‌തത് ഉയർന്ന പലിശ; മുതലെടുത്ത് ചിട്ടിയിലെ 20 വർഷത്തെ വിശ്വാസം, ആശങ്കയോടെ നിക്ഷേപകർ

ബെംഗളൂരു : 100 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പരാതിയിൽ തട്ടിപ്പ് കാർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട്സ് നടത്തിയിരുന്ന ടോമി എ. വർഗീസ്, ഭാര്യ ഷൈനി ടോമി എന്നിവർക്കെതിരെയാണ് കേസ്. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് ഇവർ കോടികൾ പലരിൽ നിന്നായി വാങ്ങിയത്. പണം പിരിച്ചത് കൂടുതലും മലയാളി അസോസിയേഷനുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ചായിരുന്നു. 20 വർഷമായി ബെംഗളൂരു ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമിയും ഷൈനിയും രാമമൂർത്തിനഗറിലാണു താമസം. ആദ്യം അഞ്ച് ലക്ഷം വരെയുള്ള…

Read More

ആൾക്കൂട്ട ആക്രമണം: കൊല്ലപ്പെട്ട അഷ്റഫിൻ്റെ കുടുംബത്തിന് 15 ലക്ഷം നൽകി കർണാടക മന്ത്രിയും, സ്പീക്കറും

ബെംഗളൂരു : ഹിന്ദുത്വ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം വേങ്ങര സ്വദേശി അഷ്റഫിൻ്റെ കുടുംബത്തിന് 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി കർണാടക മന്ത്രിയും സ്പീക്കറും. കർണാടക ന്യൂനപക്ഷ, വഖഫ്, ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷം, നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപ സ്വന്തം നിലയിൽ എന്നിങ്ങനെയാണ് നൽകിയത്. കുടുംബത്തിന് നൽകാനായി കർണാടക സർക്കാർ 25 ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചടങ്ങിൽ അഷ്‌റഫിൻ്റെ കൊലപാതകത്തെ കുറിച്ച് പി.യു.സി.എൽ കർണാടക, എ.പി.സി.ആർ കർണാടക,…

Read More

‘കൗ​മാ​ര​ക്കാ​രി​ൽ വർധിക്കുന്ന ‘ഡി​ജി​റ്റ​ല്‍ ആ​സ​ക്തി’ ജാഗ്രതയോടെ കാണേണ്ട വിഷയം’ -നിം​ഹാ​ന്‍സ്

ബെംഗളൂരു : സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം, ലൈ​വ് സ്ട്രീ​മി​ങ്, ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​രം തുടങ്ങിയവയുടെ ച​തി​ക്കു​ഴി​യി​ല്‍ അകപ്പെടുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നതായി കണ്ടെത്തൽ. നിം​ഹാ​ന്‍സ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രുടേതാണ് കണ്ടെത്തൽ. ഇതിൽ നിന്ന് മോചനം ആവശ്യപ്പെട്ട് സഹായം അഭ്യർത്ഥിച്ച് എത്തുന്നവരും നിരവധിയാണ്. സാ​ങ്കേ​തി​ക ആ​സ​ക്തി ചി​കി​ത്സി​ക്കു​ന്ന സ​ര്‍വി​സ് ഫോ​ര്‍ ഹെ​ല്‍ത്തി യൂ​സ് ഓ​ഫ് ടെ​ക്നോ​ള​ജി (ഷ​ട്ട്) ക്ലി​നി​ക്കി​ൻ്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏറെ ശ്രദ്ധിക്കേണ ഒന്നാണിത്. കൗ​മാ​ര​ക്കാ​രി​ല്‍ ഗെ​യി​മി​ങ് ഡി​സോ​ര്‍ഡ​ര്‍ ക​ണ്ടു​വ​രു​ന്നു​വെ​ങ്കി​ലും പു​ത്ത​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​ക​ളാ​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍, ഫാ​ന്‍ അ​ധി​ഷ്ഠി​ത ലൈ​വ് സ്ട്രീ​മി​ങ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍…

Read More

ആർ.സി.ബി താരത്തിനെതിരെ ലൈംഗിക പീഡനത്തിന് കേസ്

ഗാസിയാബാദ്: റോയൽ ചലഞ്ചേഴ്സ് താരം യഷ് ദയാലിനെതിരെ ലൈംഗിക പീഡന കേസ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. പരാതിക്കാരിയുടേയും ദയാലിന്റേയും മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്ദ്രിപുരം പൊലസാണ് യഷ് ദയാലിനെതിരെ കേസെടുത്തത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂൺ 21നാണ് യുവതി പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ജൂൺ 24ന്​ പെൺകുട്ടി തന്നെ പരാതിയുടെ വിവരങ്ങൾ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ജൂൺ 27ന്…

Read More

കോവിഡ് വാക്സിനാണ് ഹൃദയാഘാത മരണങ്ങൾക്ക് കാരണമെന്ന പ്രസ്താവന; കർണാടക മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ബി.ജെ.പി

ബെംഗളൂരു: കോവിഡ് വാക്സിനാണ് ഹൃദയാഘാത മരണങ്ങൾക്ക് കാരണമെന്ന പ്രസ്താവനയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാപ്പ് പറയണമെന്ന് ബി.ജെ.പി. പ്രസ്താവനയിൽ മുഖ്യമന്ത്രി നിരുപാധികം മാപ്പ് പറയണമെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, എയിംസ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങൾ കോവിഡ് വാക്സിനും ഹൃദയാഘാതവും തമ്മിൽ ബന്ധമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ സിദ്ധരാമയ്യ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും ആവശ്യപ്പെട്ടു. കർണാടകയിലെ ഹാസനിൽ ഹൃദയാഘാതം മൂലം ആളുകൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി…

Read More
Click Here to Follow Us