‘ബെംഗളൂരു ടു കേരളം’ പതിവ് ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാക്കനി; ഓണയാത്ര ആശങ്കയിൽ

ബെംഗളൂരു : ഓണത്തിന് വേഗത്തിൽ നാട്ടിലെത്താൻ മിതമായ നിരക്കിൽ ടിക്കറ്റ് തേടിയുള്ള ഓട്ടത്തിലാണ് ബെംഗളുരു മലയാളികൾ. സെപ്റ്റംബർ അഞ്ചിനാണ് തിരുവോണം.

മുന്നേയുള്ള 3,4 ദിവസങ്ങളിൽ കേരളത്തിലേക്കുള്ള സ്ഥിരം ട്രെയിനുകളിലെ ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ച് നിമിഷ നേരത്തിനുള്ളിൽ തന്നെ തീർന്നു.

നിലവിലെ ടിക്കറ്റ് ഒഴിവ്
****************************
കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസിൽ ഉത്രാടദിനത്തിൽ (4ന്) സ്ലീപ്പറിൽ 125, തേഡ് എസിയിൽ 69, സെക്കൻഡ് എസിയിൽ 35, മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിലെ സ്ലീപ്പറിൽ 65, ത്രി ടയർ എസിയിൽ 37, മലബാറിലേയ്ക്ക് സേലം വഴിയുള്ള യശ്വന്തപുര–കണ്ണൂർ എക്സ്പ്രസിലെ സ്ലീപ്പറിൽ 123, ത്രീടയറിൽ 69, ആഴ്ചയിൽ 3 ദിവസമുള്ള യശ്വന്തപുര–തിരുവനന്തപുരം നോർത്ത് ഗരീബ്‌രഥിലെ ത്രീടയറിൽ 106.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

മുകളിൽ സൂചിപ്പിച്ചിരിക്കുന്ന രീതിയിലാണ് വെയിറ്റ് ലിസ്റ്റ്. വ്യാഴാഴ്ച മാത്രമായി സർവീസുള്ള യശ്വന്തപുര–തിരുവനന്തപുരം നോർത്ത് എസി എക്സ്പ്രസിലെ ത്രീടയറിൽ ടിക്കറ്റ് ആർഎസി 50 കടന്നിരിക്കുകയാണ്.

മംഗളൂരു വഴിയുള്ള യശ്വന്തപുര–കണ്ണൂർ എക്സ്പ്രസിലെ സ്ലീപ്പറിൽ 210, എസി ത്രീടയറിൽ 140 സീറ്റ് എന്നിങ്ങനെയാണ് മിച്ചം വരുന്നത്.

  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

ഓണത്തിന് ജോലി തിരക്കുകളിൽ നിന്നെല്ലാം ഫ്രീയായി അവധിയെടുത്ത് വേഗത്തിൽ വീട്ടിലെത്തണമെന്ന ആഗ്രഹം മലയാളികൾക്ക് ഉണ്ടങ്കിലും നിലവിലെ ടിക്കറ്റ് പ്രതിസന്ധി വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അതെസമയം നിലവിലെ പ്രതിസന്ധി വേഗത്തിൽ പരിഹരിക്കുമെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
[masterslider id="10"]

Related posts