ടോമിയും, ഷൈനിയും വാഗ്‌ദാനം ചെയ്‌തത് ഉയർന്ന പലിശ; മുതലെടുത്ത് ചിട്ടിയിലെ 20 വർഷത്തെ വിശ്വാസം, ആശങ്കയോടെ നിക്ഷേപകർ

ബെംഗളൂരു : 100 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പരാതിയിൽ തട്ടിപ്പ് കാർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്.

രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട്സ് നടത്തിയിരുന്ന ടോമി എ. വർഗീസ്, ഭാര്യ ഷൈനി ടോമി എന്നിവർക്കെതിരെയാണ് കേസ്.

ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് ഇവർ കോടികൾ പലരിൽ നിന്നായി വാങ്ങിയത്. പണം പിരിച്ചത് കൂടുതലും മലയാളി അസോസിയേഷനുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ചായിരുന്നു.

  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്

20 വർഷമായി ബെംഗളൂരു ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമിയും ഷൈനിയും രാമമൂർത്തിനഗറിലാണു താമസം.

ആദ്യം അഞ്ച് ലക്ഷം വരെയുള്ള ചിട്ടിയായിരുന്നു ദമ്പതികൾ നടത്തിയത്.. പിന്നീട് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് സ്ഥിര നിക്ഷേപം സ്വീകരിക്കുകയായിരുന്നു.

വ്യാഴാഴ്ച വരെ നിക്ഷേപകർക്ക് പലിശ പ്രകാരം നൽകാനുള്ള പണം കൃത്യമായി നൽകിയിരുന്നു. അതുകൊണ്ട് തന്നെ ആളുകൾക്കിടയിൽ സംശയം ഉണ്ടായിരുന്നില്ല.

കമ്പനിയിലെ കാലങ്ങളായുള്ള മുതിർന്ന ജീവനക്കാർക്ക് പോലും തട്ടിപ്പിനെക്കുറിച്ചുള്ള ഒരു സൂചനയും ലഭിച്ചിരുന്നില്ല.

  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം

വ്യാഴ്ച ഉച്ചയ്‌ക്ക് ശേഷം ഇവരെ ഫോണിൽ കിട്ടാതെ വന്നതോടെയാണ് ഇടപാടുകാർ പൊലീസിനെ സമീപിച്ചത്. പിന്നീട് നടത്തത്തിയ അന്വേഷണത്തിലാണ് താമസിച്ച ഫ്ളാറ്റ് ഉൾപ്പടെ വിറ്റാണ് ഇവർ മുങ്ങിയതെന്ന വിവരം പൊലീസിന് ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
[masterslider id="10"]

Related posts