ആര്‍ക്കും മനസിലാകാത്ത കുറിപ്പടി വേണ്ട ഡോക്ടറേ… ; കർശന നിര്‍ദേശവുമായി ഉപഭോക്തൃ കോടതി

ഡോക്ടര്‍ രോഗികൾക്ക് എഴുതി നൽകുന്ന മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതായിരിക്കണമെന്ന നിര്‍ദേശവുമായി ഉപഭോക്തൃ കോടതി. മെഡിക്കൽ രേഖകൾ കൃത്യസമയത്ത് രോഗികള്‍ക്ക് ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി. എറണാകുളം പറവൂര്‍ സ്വദേശി നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതിയുടെ നിർണായക ഇടപെടല്‍. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ടാണ് പറവൂര്‍ സ്വദേശി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ആരോഗ്യരംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്തുന്നതിന് ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്ന രീതിയില്‍ എഴുതണമെന്നാണ് കോടതി കർശനമായി നിർദേശിച്ചിരിക്കുന്നത്. രോഗികള്‍ക്ക് മെഡിക്കല്‍ രേഖകള്‍ കിട്ടുന്നതിനുള്ള കാലതാമസം പരിഹരിക്കണമെന്നും കൂട്ടിച്ചേർത്തു. ഭരണഘടന…

Read More
Click Here to Follow Us