ഈ ലോക്ക് ഡൌണ്‍ കാലത്ത് ബെംഗളൂരുവില്‍ നിന്ന് എങ്ങിനെ നാട്ടിലെത്താം? വഴികള്‍ ഇവയാണ്.

ബെംഗളൂരു: “എല്ലാവരും ഇപ്പോള്‍ ജീവിക്കുന്ന സ്ഥലത്ത് തന്നെ തുടരുക” എന്നാ പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതോടെ നമ്മളില്‍ പലരും നാട്ടിലേക്ക് പോകണമെന്ന് ആഗ്രഹിച്ചെങ്കിലും ഇവിടെ തന്നെ കുടുങ്ങിക്കിടക്കുകയാണ്.

അടിയന്തിര സാഹചര്യത്തിൽ ബെംഗളൂരുവില്‍ നിന്ന് നാട്ടില്‍ എത്താന്‍ ഉള്ള രേഖകളും അനുമതികളും മറ്റും എങ്ങിനെ ലഭ്യമാക്കാം എന്നതാണ് ഈ ലേഖനത്തില്‍ വിവരിച്ചിരിക്കുന്നത്.

ഒന്നാം ഘട്ടം:

നാട്ടിലേക്കു പോകുന്നതിനായി ആദ്യമായി നമ്മള്‍ അനുമതി എടുക്കേണ്ടത് കേരളത്തില്‍ നിന്നാണ്,താഴെ കൊടുത്ത “കൊവിഡ് 19 ജാഗ്രത “വെബ് സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.

“ജാഗ്രത വെബ് സൈറ്റ് ലിങ്ക്” -ഇവിടെ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് നിങ്ങള്‍ സംസ്ഥാനത്തെ ഏതു ജില്ലയാണ് ,പഞ്ചായത്ത് മേല്‍വിലാസം അടക്കം ഉള്ള വിവരങ്ങള്‍ നല്‍കണം ,പോകാനുള്ള കാരണം എന്താണ് എന്നും അതിനെ സാധൂകരിക്കുന്ന രേഖകള്‍ അപ്ലോഡ് ചെയ്യണം,അതിനു ശേഷം സബ്മിറ്റ് ചെയ്യുക.

ഇതുമായി ബന്ധപെട്ട അധികാരികള്‍ ഈ രേഖകള്‍ വിലയിരുത്തുകയും അന്വേഷണം നടത്തുകയും ചെയ്തതിന് ശേഷം അപേക്ഷകന് ജില്ലാ അഡ്മിനിസ്ട്രേഷനില്‍ നിന്ന് വെഹിക്കിള്‍ പാസ്‌ ലഭിക്കും.

അടിയന്തിര സാഹചര്യത്തില്‍ മാത്രമാണ് പാസ്‌ ലഭിക്കുക,ആരോഗ്യപരമായ എമര്‍ജന്‍സി,ഏറ്റവും അടുത്ത ബന്ധുവിന്റെ മരണം അല്ലെങ്കില്‍ മരണാസന്നനായ അവസ്ഥ ,ഗര്‍ഭിണികള്‍ എന്നിവര്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ അടങ്ങിയ രേഖകള്‍ അപ്ലോഡ് ചെയ്തിരിക്കണം

ഉദാഹരണത്തിന് നാട്ടിലേക്കു യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഗര്‍ഭണി ആണ് എങ്കില്‍ ,ഡോക്ടറില്‍ നിന്ന് വിശദമായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം,യാത്ര ചെയ്യുന്നതിന് പ്രശ്നമില്ല എന്നും സാക്ഷ്യപ്പെടുതിയിരിക്കണം.

രണ്ടാം ഘട്ടം :

കേരളത്തിലെ ജില്ലാ അധികാരികളില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റ് [email protected] എന്നാ ഈ മെയില്‍ വിലാസത്തിലേക്ക് അയക്കുക,അതിനു ശേഷം എം.ജി.റോഡില്‍ ഉള്ള എ.ഡി.ജി.പി യുടെ ഓഫീസ് സന്ദര്‍ശിക്കുക ,മേല്‍വിലാസം താഴെ.

ADGP,Mordenisation,Logistics and Communications,M.G.Road, അവിടെ ഉള്ള ഉദ്യോഗസ്ഥരില്‍ നിന്ന് കര്‍ണാടക ബോര്‍ഡര്‍ വരെ എത്താനുള്ള വെഹിക്കിള്‍ പാസ്‌ ലഭിക്കും.

തമിഴ്നാടിന്റെ കൂടി പാസ്‌ ആവശ്യമാണ് എന്നതിനാല്‍ എല്ലാവരും ഉത്തര കേരളത്തിലേക്ക് കര്‍ണാടകയില്‍ നിന്നുള്ള അതിര്‍ത്തി വഴിയാണ് യാത്ര ചെയ്യുന്നത്(മുത്തങ്ങ).

ഓര്‍ക്കുക ഈ പാസുകള്‍ ലഭിക്കുന്നത് അടിയന്തിര ഘട്ടത്തില്‍ മാത്രമാണ്.

നഗരത്തില്‍ ലോക്ക് ഡൌണ്‍ കാരണം നിങ്ങള്‍ മറ്റെന്തെകിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് എങ്കില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്കയെ ബന്ധപ്പെടുക,ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത‍ താഴെ.

http://bangalorevartha.in/archives/47107

നഗരത്തില്‍ ഭക്ഷണത്തിനോ താമസസ്ഥലത്തോ നിങ്ങള്‍ പ്രശ്നം നേരിടുന്നുണ്ടോ ,നിങ്ങളെ സഹായിക്കാന്‍ നിരവധി സംഘടനകളുടെ പ്രവര്‍ത്തകര്‍ തയ്യാറായി നില്‍ക്കുന്നുണ്ട് ..അവരുടെ വിവരങ്ങള്‍ താഴെ കൊടുത്ത വാര്‍ത്തയില്‍ നിന്ന് ലഭിക്കും.

http://bangalorevartha.in/archives/46229

http://bangalorevartha.in/archives/46356

നഗരത്തില്‍ ഏതെങ്കിലും വിധത്തില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ നേരിടുന്നുണ്ട് എങ്കില്‍ ഞങ്ങളുടെ പ്രതിനിധികളെ ബന്ധപ്പെടാം ഷിറാന്‍ ഇബ്രാഹിം(9995322246) ,പ്രജിത്ത് കുമാര്‍.(9886976755)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us