കര്‍ണാടകയില്‍ ഇന്ന് കോവിഡ്-19 രോഗികളുടെ വര്‍ധനയില്‍ നേരിയ കുറവ്.

ബെംഗളൂരു : കഴിഞ്ഞ 2 ദിവസത്തെ കോവിഡ്- 19 രോഗികളില്‍ ഉണ്ടായ വന്‍ വര്‍ധനവിന് ശേഷം,കര്‍ണാടകയില്‍ ഇന്ന് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി.

ഇന്ന് 12 മണിക്ക് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്നലെ വൈകുന്നേരം 5 മണിക്കും ഇന്നത്തെ ബുള്ളറ്റിനുമിടയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആണ്.

സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 371 ആയി ഇതില്‍ മരിച്ച 13 പേരും രോഗം ഭേദമായി ആശുപത്രി വിട്ട 92 പേരും ഉള്‍പ്പെടുന്നു.

  തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിക്കെതിരെ ന​ഗരത്തിലെ മൃഗസ്നേഹികൾ

ബാക്കിയുള്ള 266 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഇന്നലെ 44 കേസുകളും തൊട്ടു മുന്‍പ് ഉള്ള ദിവസം 36 കോവിഡ്- 19 കേസുകളും ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിന്‍ കൂടി ആരോഗ്യ വിഭാഗം പുറത്തുവിടും.

കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ വാര്‍ത്തകള്‍ താഴെ ലിങ്കില്‍ ലഭ്യമാണ്.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts